പാലാ :പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാന മദ്ധ്യേ ഓസ്തി തട്ടിപ്പറിച്ചുകൊണ്ടോടിയ അഞ്ച് യുവാക്കളെ വിശ്വാസികൾ പിടികൂടി . പോലീസിൽ ഏൽപ്പിച്ചു .

പ്രവിത്താനം , ഇടവക വികാരി ഫാദർ ജോർജ് വെളൂപ്പറമ്പിൽ കുർബാന അർപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് അഞ്ചു യുവാക്കൾ വന്നെത്തി ഓസ്തി തട്ടിയെടുത്തത് .ഇവർ വന്നത് ബോബി ചെമ്മണ്ണൂരിന്റെ പരസ്യം പതിപ്പിച്ച വാഹനത്തിലാണ് .ചുവന്ന ഇന്നോവ കാറിലായിരുന്നു ഈ സംഘം വന്നത് .തുടർന്ന് വിശ്വാസികൾ ഇവരെ പിടികൂടുകയായിരുന്നു .

ബ്ലാക് മാസിന്റെ ആൾക്കാരാണ് ഇവരെന്ന് സംശയിക്കുന്നു .തട്ടിയെടുക്കപ്പെട്ട ഓസ്തി ഇവർ വിഗ്രഹ ആരാധനയ്ക്കു ഉപയോഗിക്കാറാണ് പതിവ് .വിശുദ്ധ കുർബാനയെ അപമാനിക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കുമെന്ന് വിശ്വാസികൾ അറിയിച്ചു .പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള മതമൈത്രി തകർക്കാനുള്ള ഏതു നീക്കത്തെയും ജാഗ്രതയോടെ സമീപിക്കുമെന്ന് വിശ്വാസികൾ പറഞ്ഞു .