
പാലാ: കെ.ടി.യു.സി.(എം) പാലാ നി .മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടൗണിൽ സ്വാതന്ത്ര്യ ദിനം ആലോഷിച്ചു. പാലാ ടൗൺ ബസ് സ്റ്റാൻ്റ് ജംഗ്ഷനിൽ യൂണിയൻ പാലാ നി . മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൻ ദേശീയ പതാക ഉയർത്തി.

യോഗത്തിൽ കേരളാ കോൺഗ്രസ് (എം) പാലാ നി . മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ. അലക്സ് സ്വാതന്ത്യദിന സന്ദേശം നൽകി. മുൻസിപ്പൽ കൗൺസിലർ ബിജു പാലുപ്പടവിൽ, ജോർജ്ജ്കുട്ടി ജേക്കബ്, സാബു കാരയ്ക്കൻ, ബിബിൻ പുളിയ്ക്കൽ, ടോമി തകടിയേൽ, കെ.വി. അനൂപ്, മാതു വാഴ്ക്കാട്ട്, ടോമി കടയിൽ, മേരി തമ്പി , റോസമ്മ വെള്ളാപ്പാട്, തോമസ് ആൻ്റണി,
അനൂപ് ശ്രീക്കുട്ടി, ബെന്നി ഉപ്പൂട്ടിൽ രാജൻ കിഴക്കേടത്ത്, കറിയാച്ചൻ രാമപുരം, റ്റിനു തകിടിയേൽ, സജി മാട്ടേൽ, കണ്ണൻ പാലാ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തൊഴിലാളികൾ ടൗണിൽ മധുര പലഹാരങ്ങൾ വിതരണം നടത്തി.