Kerala

അയൽക്കാരന്റെ വീടിന്റെ ടെറസിലെ പായൽ പവർ വാഷർ ഉപയോഗിച്ച് കഴുകുന്നതിനിടെ സ്റ്റെപ്പിൽ നിന്നും കാൽവഴുതി വീണ് മരണപ്പെട്ടു

​ഇലഞ്ഞി: അയൽക്കാരന്റെ വീടിന്റെ ടെറസിലെ പായൽ കളയുന്നതിനിടെ സ്റ്റെപ്പിൽ നിന്നും കാൽവഴുതി വീണ് മരണപ്പെട്ടു. ഇലഞ്ഞി ആലപുരം കുരീക്കാട്ടുപറമ്പിൽ ഷിബു കുട്ടപ്പൻ (50) ആണ് മരിച്ചത്. പവർ വാഷർ ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം.

​വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുവിന് 108 ആംബുലൻസിൽ അടിയന്തര പ്രഥമശുശ്രൂഷ നൽകിയിരുന്നു. തുടർന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിക്കുകയാണ് ഉണ്ടായത്.

108 ജീവനക്കാർ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ കുറവിലങ്ങാട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വീണ്ടും പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. പരേതനായ കുട്ടപ്പന്റെയും പെണ്ണമ്മയുടെയും മകനാണ് മരിച്ച ഷിബു.സംസ്കാരം: നാളെ (16/08/2026) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top