പാലാ :കടനാട് പഞ്ചായത്തിലെ നാലാം വാർഡായ കണ്ടത്തിമാവിൽ ദേശീയ പതാകയോട് അനാദരവ് കാണിച്ചതായി പരാതി ഉയർന്നു .നാലാം വാർഡ് മെമ്പർ ജോർജ് ന്റെ നേതൃത്വത്തിലാണ് ദേശീയ പതാക തല തിരിച്ചു കെട്ടിയത്.

കുങ്കുമ വർണ്ണം മുകളിൽ വരേണ്ടിയിടത്തു പച്ച കളറാണ് മുകളിൽ വന്നിരിക്കുന്നത് .കെട്ടിയത് കൊടിമരം ഒരുക്കാതെ ഒരു മരക്കൊമ്പിലാണ് കെട്ടിയിട്ടുള്ളത് .ദേശീയ പതാകയോട് അനാദരവ് കാണിച്ചതിനെ തുടർന്ന് ബിജെപി കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഇ മെയിൽ പരാതി അയച്ചിട്ടുണ്ട് .പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി .സ്പെഷൻ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു .

ഏതാനും വര്ഷം മുമ്പ് വിദേശ ടൂറിസ്റ്റുകൾ കാറിൽ അലക്ഷ്യമായി ദേശീയ പതാക വിരിച്ചിട്ടതിനെ തുടർന്ന് പാലായിൽ നിന്നും പോയ കാറിനെ തൊടുപുഴ വച്ച് പോലീസ് തടയുകയും കേസാക്കുകയും ചെയ്തിരുന്നു .ദേശീയ പതാക എന്താണെന്നും ;അത് ഉപയോഗിക്കുന്നത് എങ്ങിനെയാണെന്നതിനെ കുറിച്ചും കടനാട് പഞ്ചായത്തിലെ അംഗങ്ങൾക്കു നിർബന്ധിത ക്ളാസെടുക്കാൻ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ഇടപെടണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .കടനാട് തന്നെയുള്ള നീലൂരിൽ കോൺഗ്രസുകാർ ഐ എൻ ടി യു സി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയെന്നും പരാതി ഉയർന്നിട്ടുണ്ട് .ദേശീയ പതാക വൈകിട്ട് 5 മണിക്ക് ശേഷം താഴ്ത്തികെട്ടണമെന്നും നിയമമുണ്ട് .അതും പല സംഘടനകളും പാലിക്കാറില്ല .