Kerala

എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ പ്രതിനിധിസഭ നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻ്റ് യു. നവാസ് ഉത്ഘാടനം ചെയ്തു

ഈരാറ്റുപേട്ട. എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ പ്രതിനിധിസഭ നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻ്റ് യു. നവാസ് ഉത്ഘാടനം ചെയ്തു. കേരളത്തിൻ്റ തനതായ ചരിത്രത്തെയും സാംസ്കാരിക പൈതൃകങ്ങളേയും ഇല്ലാതാക്കാൻ സാധ്യമാകുന്ന പി.എം. ശ്രീ. പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ ധൃതി കാണിച്ച യു.ഡി.എഫ്. സർക്കാർ കേരളത്തെ വഞ്ചിച്ചിരിക്കുകയാണ് എന്നും. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപൊക്ക ദുരിതത്തിൽ ഈരാറ്റുപേട്ടയെ വീണ്ടെടുക്കാൻ സന്ധത – സേവന രംഗത്ത് സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എർപ്പെട്ട എസ്. ഡി. പി. ഐ.വളണ്ടിയർമാരുൾപെടെയുള്ളവരുടെ സേവനം ഏറെ മഹത്തരമായിരുന്നു എന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് യു.നവാസ് പറഞ്ഞു.

സഫീർ കുരു വന്നാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി. പി. അജ്മൽ , സി.എച്ച് ഹസീബ്.മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ, സെക്രട്ടറി.യാസിർ കാരയ്ക്കാട്, വി.എസ് ഹിലാൽ അയ്യൂബ് ഖാൻ കാസിം, നസീറസുബൈർ എന്നിവർ സംസാരിച്ചു.എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ പ്രതിനിധി സഭയിൽ തിരഞ്ഞെടുത്തു.

മുനിസിപ്പൽ കമ്മിറ്റിപ്രസിഡന്റ് -അന്‍സാരി ഈലക്കയം, വൈസ് പ്രസിഡന്റുമാരായി അബ്ദുല്‍ ലത്തീഫ്, കെ യു സുല്‍ത്താന്‍, ജനറൽ സെക്രട്ടറി എസ് എം ഷാഹിദ്, ജോയിൻ്റ് സെക്രട്ടറിമാരായി ജലീല്‍ കെ.കെ.പി, എം കെ റാഷിദ്. ഖജാൻജിഅന്‍വര്‍സാദിഖ്.കമ്മിറ്റി അംഗങ്ങളായി മുജീബ് മുല്ലൂപ്പാറ, ഷിഹാസ് എം എച്ച്, സഫീര്‍ മാടംതോട്ടില്‍, അന്‍സാര്‍ നജീബ് എന്നിവരെ തിരഞ്ഞെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top