കുറവിലങ്ങാട് ഹരിതോത്സവം ഭക്ഷ്യ സ്വയം പര്യാപ്തത യജ്ഞം, കർക്കിടക ഞാറ്റുവേല എന്നിവയുടെ ഭാഗമായികാർഷിക ഫലവൃക്ഷ പ്രചാരക സമിതിയും, ഫാർമേഴ്സ് അസോസിയേഷനും, ഹരിത കേന്ദ്രവും, സൗത്ത് സൺ അഗ്രികൾച്ചർ ഫാമും, സംയുക്തമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തിൽ അലങ്കാര പുഷ്പ ഫലവർഷ പ്രദർശനവും വിപണനവും 2026 ആഗസ്റ്റ്15 മുതൽ 22 വരെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നടത്തുന്നു.

രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണിവരെ പ്രവേശനം സൗജന്യം. മുന്നൂറിൽപരം ഫലവൃക്ഷത്തൈകൾ, അലങ്കാര പൂച്ചെടികൾ, നാടനും അത്യുല്പാദനശേഷിയുള്ള ഹൈബ്രിഡും നാടനുമായ പച്ചക്കറി വിത്തുകൾ , പച്ചക്കറി തൈകൾ, ജൈവ കീടനാശിനികൾ, ജൈവവളങ്ങൾ, കാർഷിക മൂല്യ വർദ്ധിത ഉത്പന്ന ങ്ങളായ വൻതേൻ ചെറുതേൻ നെല്ലിക്കാ, മഞ്ഞൾ, കാന്താരി മുതലായ തേനുകൾ… തുടങ്ങിയവയും , ഹോം മെയ്ഡ് സോപ്പുകൾ, നെല്ലിക്കാ കാന്താരി, ഫാഷൻ ഫ്രൂട്ട്, നറുനീണ്ടി, സിറപ്പുകൾ, ആയുർവേദ മരുന്നുകളായ ചങ്ങലംപരണ്ട തൈലം, മുടിയഴകിനുള്ള ഹെയർഓയിൽ, ചുമ മരുന്ന് എന്നിവയും ഹരിതോത്സവത്തിൽ വിപണനം ചെയ്യുന്നു. ആഗസ്റ്റ് 22 തീയതി തീയതി അടുക്കളത്തോട്ടം, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, ടെറസ് ഫാമിംഗ്, ഊർജ്ജ സംരക്ഷണം, എന്നി വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു.

പിന്നീട് വിദഗ്ധ പരിശീലനം ആവശ്യമുള്ളവർക്ക് നൽകുന്നതാണ് . പഴയ വസ്ത്രങ്ങളുടെ പുനരുപയോഗത്തിന്റെ ഭാഗമായി ബാഗ്, തലയിണ, അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിന്റെയും മാർക്കറ്റ് ചെയ്യുന്നതിന്റെയും സൗജന്യ പരിശീലനം നൽകുന്നു. തയ്യൽ അറിയാവുന്നവർക്ക് വേണ്ടിയാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 15തീയതി രാവിലെ 10.30 ന് ഹരിതോത്സവം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹനൻ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി ബിന്ദു സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്നു. ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് പി.വി മാത്യു, ഫലവൃക്ഷപ്രചാരക സമിതി സെക്രട്ടറി പി. വി. സതീഷ് കുമാർ , പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും പങ്കെടുക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് താഴെപ്പറയുന്ന നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. Ph 9562369001,8921589437.