India

ഇമ്രാൻ ഖാൻ ജീവനോടെയുണ്ടോ ..?പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പാക് മാധ്യമപ്രവർത്തകൻ വജ്ഹാത് സയീദ് ഖാൻ അവകാശപ്പെട്ടത്.

ഇമ്രാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നില്ലെന്ന പരാതികൾ ബന്ധുക്കളും അനുയായികളും ഉയർത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ പരാമർശം. ഒരു അഭിമുഖത്തിനിടെയാണ് വജ്ഹാത് സയീദ് ഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്ന് മുതിർന്ന പാക് സൈനിക ഉദ്യോഗസ്ഥർ തന്നോട് ഇക്കാര്യം പറഞ്ഞതായാണ് മാധ്യമപ്രവർത്തകന്റെ അവകാശവാദം. എന്നാൽ, ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗികമായി വ്യക്തമായ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് വജ്ഹാത് സയീദ് ഖാന്റെ പരാമർശം പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഇമ്രാൻ ഖാന്റെ മരണവുമായി ബന്ധപ്പെട്ട അവകാശവാദത്തിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top