Kerala

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് പൂച്ചക്കാട് കിഴക്കേക്കരയിലെ തയ്യില്‍ വീട്ടില്‍ ചന്ദ്രന്റെ മകളും കര്‍ണാടകയിലെ ഉന്‍സൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് ജീവനക്കാരിയുമായ പി. അനുശ്രീ (25), കണ്ണൂര്‍ അമ്പലത്തട്ട് സ്വദേശിയും എറണാകുളത്ത് ജോലി ചെയ്തുവരികയുമായിരുന്ന വി. അമല്‍ എന്നിവരാണ് മരിച്ചത്. വരുന്ന ഡിസംബര്‍ 26-ന് ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്.

ആദ്യം അനുശ്രീയെ കര്‍ണാടകയിലെ ഉന്‍സൂരുള്ള താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ വിയോഗവാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പ്രതിശ്രുത വരനായ അമലിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

വിവാഹത്തിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇരു കുടുംബങ്ങളെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ദുരന്തം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top