Kerala

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റിയതിൽ ജീവനക്കാർക്കെതിരെ നടപടി

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്‌സ്പ്രസ് താളം തെറ്റിയതിൽ ജീവനക്കാർക്കെതിരെ നടപടി. സ്റ്റേഷൻ മാസ്റ്ററേയും പോയിന്റ് മാനേയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ഇന്നലെ രാത്രി 12നായിരുന്നു നടപടിക്കാസ്പദമായ സംഭവം നടന്നത്. രണ്ട് കോച്ചുകൾ തെന്നിമാറുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി പിറ്റ്‌ലൈനിലൂടെ കൊണ്ടുപോകും വഴിയായിരുന്നു അപകടം. ആളപായമില്ല.

അറ്റകുറ്റപ്പണിക്കായി പിറ്റ്‌ലൈനിലൂടെ കൊണ്ടുപോയപ്പോൾ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുള്ള  പ്രാഥമിക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top