
ഇടുക്കി :അവധി ആഘോഷിക്കാനായി നാട്ടിലെത്തിയ നഴ്സിംഗ് വിദ്യാർത്ഥി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു.തങ്കമണി തമ്പുരാൻകുന്ന് ചെമ്പകത്തിനാംകുഴിയിൽ റോയിയുടെ മകൻ അബിൻ ( 20 ) ആണ് മരിച്ചത് .ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു അബിൻ.രാത്രി 7 മണിയോടു കൂടിയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
അവധി ആഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് അബിൻ ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയത്. ഇന്ന്വൈകുന്നേരം സ്വന്തം കൃഷിയിടത്തിലുള്ള
ചെക്ക് ഡാമിൽകുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കയത്തിൽ പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.അപകടം നടന്നയുടൻ തന്നെ അബിനെ കരയ്ക്കെടുത്ത് തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്കായി നാട്ടിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്
മൃതദ്ദേഹം തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ.നാളെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.