Kottayam

ദേശീയ പാത 183 സർവ്വേ നടപടികൾ തിങ്കളാഴ്ച പുനരാരംഭിക്കും: കോട്ടയം ഐഡ ഇംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗമാണ് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത നവീകരിക്കുന്നത്: ഫ്രാൻസിസ് ജോർജ് എം.പി

ദേശീയ പാത 183 സർവ്വേ നടപടികൾ തിങ്കളാഴ്ച പുനരാരംഭിക്കും: കോട്ടയം ഐഡ ഇംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗമാണ് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത നവീകരിക്കുന്നത്: ഫ്രാൻസിസ് ജോർജ് എം.പി

കേന്ദ്ര സർക്കാർ അനുവദിച്ച 150 കോടി രൂപ ഉപയോഗിച്ച് ദേശീയ പാത 183 (കെ.കെ റോഡ് ) നവീകരിക്കുന്നതുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

കോട്ടയം ഐഡ ഇംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗമാണ് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത നവീകരിക്കുന്നത്. നിലവിൽ 6 മീറ്റർ വീതിയിൽ ആണ് ടാറിങ്ങ് ഉള്ളത്. റോഡിൻ്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുക, ആവശ്യമായ സ്ഥലങ്ങളിൽ ബസ് ബേകൾ നിർമ്മിക്കുക എന്നിവയും നവീകരണത്തിൻ്റെ ഭാഗമായി നടത്തും

5 വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന റോഡിൻ്റെ ഇരുവശവും അളന്ന് അതിർത്തി നിശ്ചയിക്കുന്ന മുറക്ക് കല്ലുകൾ സ്ഥാപിക്കുംസർവ്വേ പൂർത്തിയാക്കുന്നതിനായി 9 അംഗ സർവ്വേ ടീമിനെ നിയമിക്കാൻ ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ തീരുമാനമായി.സർവ്വേ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലങ്കിൽ 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച150 കോടി രൂപ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top