Kerala

കോട്ടയത്ത് തെരുവുനായ സ്വകാര്യ ബസിന്റെ സീറ്റുകൾ കടിച്ചു കീറി :15000 രൂപയുടെ നഷ്ട്ടം

കോട്ടയം: സർവീസിന് ശേഷം രാത്രിയിൽ കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ സീറ്റുകൾ കടിച്ചു മുറിച്ച് തെരുവ്‌നായ. കോട്ടയം – ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന വേമ്പനാട് ബസിന്റെ സീറ്റുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ എങ്ങിനയോ ബസിനുള്ളിൽ കയറിയ തെരുവ്‌നായ കടിച്ചു മുറിച്ച് നശിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ആക്രമണത്തിന്റെ കാരണം അടക്കം വ്യക്തമായത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. രാവിലെ സ്റ്റാൻഡിലെത്തിയ ജീവനക്കാർ ബസ് തുറന്നപ്പോൾ ബസിനുള്ളിൽ നിന്നും ഒരു തെരുവ് നായ പുറത്തേയ്ക്ക് ചാടുകയായിരുന്നു. ഈ സമയം ഇവർ ബസിനുള്ളിൽ കയറി നോക്കിയപ്പോഴാണ് സീറ്റ് പൂർണമായും കടിച്ചു കീറി നശിപ്പിച്ചിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് ഇവർ വിവരം ബസ് ഉടമയായ സുരേഷിനെ അറിയിച്ചു. സുരേഷ് സ്ഥലത്ത് എത്തി നടത്തി, സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ആക്രമണം നടത്തിയത് നായയാണ് എന്ന് കണ്ടെത്തിയത്.

ഉള്ളിൽ കയറിയതാണെന്നാണ് സംശയിക്കുന്നത്. രാത്രിയിൽ ബസിനുള്ളിൽ കയറങ്ങി നടന്ന നായ , സീറ്റുകൾ പൂർണമായും കടിച്ചും മാന്തിയും നശിപ്പിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇന്നലെ ഒരു ദിവസത്തെ സർവീസ് മുടക്കിയ ശേഷം ബസിന്റെ അറ്റകുറ്റപണി നടത്തി ഇറക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top