Kottayam

എൽഡിഎഫിലെ ചെറിയ പാർട്ടികളെ ചേർത്ത് പുതിയ പർട്ടി രൂപീകരിക്കാൻ ഒരുങ്ങി എന്‍സിപി ശരത്പവാർ വിഭാഗം

കോഴിക്കോട്: കേരളത്തിൽ ഒരു പുതിയ പാർട്ടി കൂടി രംഗപ്രവേശം ചെയ്യുന്നു .എൽഡിഎഫിലെ ചെറിയ പാർട്ടികളെ ചേർത്ത് പുതിയ പർട്ടി രൂപീകരിക്കാൻ ഒരുങ്ങി എന്‍സിപി ശരത്പവാർ വിഭാഗം.അടുത്തമാസം ചേരുന്ന ജനറൽ ബോഡിയിൽ തീരുമാനമെടുക്കുമെന്നും കടന്നപ്പള്ളി രാമചന്ദ്രൻ, കെ കൃഷ്ണൻകുട്ടി എന്നിവരുമായി പ്രാഥമിക ചർച്ച നടത്തിയെന്നും എൻസിപി എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പറഞ്ഞു.

‘എൽഡിഎഫിൽ ഒരേ ആശയമുള്ള എന്നാൽ ഒറ്റയ്ക്കൊറ്റയ്ക്ക് വലിയ ശക്തിയില്ലാത്ത ചെറുകക്ഷികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ശക്തമായ ഒരു സംസ്ഥാന പാർട്ടി രൂപീകരിക്കുക എന്നതാണ് ലക്ഷ്യം’- മുക്കം മുഹമ്മദ് വ്യക്തമാക്കി. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള ദേശീയ എൻസിപിക്ക് വ്യക്തമായ കാഴ്ചപ്പാടില്ലാത്തതും മുക്കം മുഹമ്മദ് ചൂണ്ടിക്കാണിക്കുന്നു. ജൂലൈ 11-ന് എറണാകുളത്താണ് ജനറൽ ബോഡി ചേരുന്നത്.

കോൺഗ്രസ് (എസ്), ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ, എൻസിപി (എസ്) തുടങ്ങിയ കക്ഷികൾ ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമിൽ വരുന്നത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ പുതിയൊരു ശക്തിയായി മാറുമെന്നാണ് വിലയിരുത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top