Crime

ഭാര്യ പിതാവിനെ സന്ദർശിച്ച് തിരിച്ചു വരുന്ന വഴി ബൈക്ക് യാത്രികനെ കാർ ഇടിച്ചു ;പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും പാമ്പാടി പോലീസും രക്ഷ പ്രവർത്തകരായി

പാമ്പാടി :ഭാര്യ പിതാവിനെ സന്ദർശിച്ച് തിരിച്ചു വരുന്ന വഴി ബൈക്ക് യാത്രികനെ കാർ ഇടിച്ചു ;പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും പാമ്പാടി പോലീസും രക്ഷ പ്രവർത്തകരായി. പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്ന ഭാര്യാ പിതാവിനെ സന്ദർശിച്ചിട്ട് ബൈക്കിൽ തിരികെ പോരുമ്പോൾ കുറ്റിക്കൽ ഭാഗത്ത്‌ നിന്നും വരികയായിരുന്ന കാറുമായി ഇലക്കൊടിഞ്ഞി കവലക്കടുത്തു വെച്ച് കൂട്ടി ഇടിച്ചാണ് അപകടം.ഷിബു റ്റി  തോമസ്(36), തൊള്ളായിരകുഴി,എന്നയാൾക്കാണ് അപകടമുണ്ടായത് .

വലത് കാൽ മുട്ടിനു താഴെ തകർന്നു, കാൽ പെരു വിരൽ ആറ്റ് പോയത് സംഭവ സ്ഥലത്തു നിന്ന് കിട്ടിയത് മറ്റൊരു ആംബുലൻസിൽ പിന്നാലെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വലത് കൈയ്ക്കും കാലിനും ഗുരുതര മുറിവുകൾ ആണുള്ളത്.

പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്ന ഭാര്യാ പിതാവിനെ സന്ദർശിച്ചിട്ട് ബൈക്കിൽ തിരികെ പോരുമ്പോൾ കുറ്റിക്കൽ ഭാഗത്ത്‌ നിന്നും വരികയായിരുന്ന കാറുമായി ഇലക്കൊടിഞ്ഞി കവലക്കടുത്തു വെച്ച് കൂട്ടി ഇടിച്ചാണ് അപകടം.

പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും പാമ്പാടി പോലീസും ഉടൻ സ്ഥലത്തെത്തി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർസംഭവ സ്ഥലത്ത് നടത്തിയ തെരചിലിൽ കിട്ടിയ വലത് കാലിന്റെ പെരുവിരൽ മറ്റൊരു ആംബുലൻസിൽ പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്കിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുക ആയിരിന്നു. അപകടത്തിൽ പെട്ട ഷിബു മെഷീൻ വാൾ ഉപയോഗിച്ച് തടി വെട്ടുന്ന തൊഴിലാളിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top