പാലാ:കാൽനട യാത്രക്കാരനെ വാഹനമിടിച്ചാലും വേണ്ടീല കാട് വളർത്താനുള്ള ഉഗ്ര ശപഥത്തിലാണ് കരൂർ പഞ്ചായത്ത് .ഇഴ ജന്തുക്കളുടെ ശല്യം വർദ്ധിച്ചാലും വേണ്ടീല റോഡ് സൈഡിൽ കാട് വളർത്തണമെന്ന ദൃഢ നിശ്ചയത്തിലാണ് കരൂർ പഞ്ചായത്ത് . മുണ്ടുപാലം ഏഴാച്ചേരി റൂട്ടിലും, പാല നെടുമ്പാറ റോഡിലും വാഹനങ്ങൾ വരുമ്പോൾകാൽനട യാത്രക്കാർക്ക് റോഡ് സൈഡിലേക്ക് മാറിനിൽക്കാൻ കഴിയാത്ത അത്ര ഉയരത്തിൽ കാടുകയറിക്കിടക്കുകയാണ് .

മുണ്ടുപാലം ഗാർമെന്റ് എൽപി സ്കൂളിന് എതിർവശത്ത് വളവിലുള്ള റോഡിലേക്ക് മരങ്ങൾ ഒടിഞ്ഞ വീഴാറായി നിൽക്കുകയാണ് അനേകം വാഹനങ്ങൾ ഓടുന്ന രാമപുരം കൂത്താട്ടുകുളം മെയിൻ റോഡ് ആണ്.

ഏഴാച്ചേരി റൂട്ടിൽ നൂറുകണക്കിന് കാൽനടക്കാർ പോകുന്ന റോഡ് സൈഡിൽ പോസ്റ്റിന്റെ ഉയരത്തിലാണ് കാടുകയറി കിടക്കുന്നത് ഇഴ ജന്തുക്കളെ പേടിച്ച് ആൾക്കാർക്ക് റോഡ് സൈഡിലേക്ക് മാറാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത് .

കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുവാൻ കാട് വെട്ടി മാറ്റാൻ ആവശ്യമായ മേൽ നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കൽ ആവശ്യപ്പെട്ടു.