Kottayam

കേരളത്തിന് മാതൃകയായി പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് (എം) കോൺഗ്രസ് സഖ്യത്തിന് സാധ്യത തെളിയുന്നു

കോട്ടയം :കേരളത്തിന് മാതൃകയായി പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എം ;കോൺഗ്രസ് സഖ്യത്തിന് സാധ്യത തെളിയുന്നു .പാലാ നഗരസഭായിലെ പ്രതിസന്ധികളാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാൻ ഇരു കക്ഷികളെയും പ്രേരിപ്പിക്കുന്നത് .ഇപ്പോഴത്തെ നഗരസഭാ ഭരണം കൊണ്ട് കോൺഗ്രസിന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല അഭിമാനത്തിന് കോട്ടം തട്ടുന്ന പ്രവർത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത് .

കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ യ്ക്ക് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരെ അറിയിച്ചിരുന്നില്ല.അതുകൊണ്ടു തന്നെ അവർ പ്രതിഷേധിക്കുകയും ചെയ്തു .എന്നാൽ ഇത് കോൺഗ്രസ് അംഗങ്ങളിൽ അതൃപ്തി ഉളവാക്കിയിരുന്നു .കൂടാതെ ഒരു കോൺഗ്രസ് അംഗത്തെ അനുവാദകനാക്കി വിധാൻ സഭ കേരളത്തിൽ നടപ്പാക്കണമെന്ന് സ്വതന്ത്ര മുന്നണി അംഗം പ്രമേയം കൊണ്ട് വരികയും ചെയ്തു .

ഇത് ജോസ് കെ മാണിയെ അപമാനിക്കാനാണ് എന്ന് പൊതുവെ സംസാരമുണ്ട് .പ്രസിദ്ധരായ പിതാക്കന്മാരുടെ മക്കൾക്ക് എം എൽ എ യും മന്ത്രിയുമൊക്കെ ആവാമല്ലോ എന്നും പ്രമേയത്തിൽ പറയുന്നുണ്ട് .കോൺഗ്രസ് അംഗം സെബാസ്ററ്യൻ പനയ്ക്കലിനെയാണ് അനുവാദകനാക്കിയത് .കോൺഗ്രസ് അംഗങ്ങളെ ഭിന്നിപ്പിക്കാനും സ്വതന്ത്ര മുന്നണി ശ്രമിക്കുന്നുണ്ട് .ഉടനെ തന്നെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രസ്താവന മാധ്യമങ്ങൾക്കു ലഭിച്ചു .ചിലരുടെ വ്യക്തി വിരോധം തീർക്കാൻ ഉള്ള വേദിയായി നഗരസഭാ ഭരണത്തെ ഉപയോഗിക്കരുത് എന്നാണ് പ്രസ്താവന .

ഇനിയുള്ള കൗൺസിലുകൾ നടക്കുന്നതിനു മുന്നേ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ വരെയുള്ള ഒരു അഡ്‌ഹോക്ക് കമ്മിറ്റി കൂടി കൗൺസിലിൽ സ്വീകരിക്കേണ്ട നയങ്ങൾ രൂപപ്പെടുത്തണമെന്ന കോൺഗ്രസ് നിർദ്ദേശത്തെ സ്വതന്ത്ര മുന്നണിക്ക് സ്വീകാര്യമായിട്ടില്ല .അതേസമയം സ്വതന്ത്ര മുന്നണി കേരളാ കോൺഗ്രസ് എമ്മിൽ നിന്നും ആളെ അടർത്തി എടുക്കുവാൻ നോക്കുന്നുമുണ്ട് .ഇപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ കൊണ്ട് വരുന്ന പദ്ധതികൾക്ക് സാങ്കേതിക കാരണം പറഞ്ഞ് തടയിടുന്ന പരിപാടിയാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .സ്വതന്ത്ര മുന്നണിയുടെ കാൽ പിടിച്ചാൽ മാത്രമേ കോൺഗ്രസ് അംഗങ്ങൾ കൊണ്ട് വരുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുകയുള്ളൂ എന്ന നിലയിലായി കാര്യങ്ങൾ .

നിയമ സഭാ തെരെഞ്ഞെടുപ്പിൽ ഒരു എം എൽ എ സ്ഥാനം പോലും ലഭിക്കാതെ വന്ന കേരളാ കോൺഗ്രസ് എം സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് .ഇനി എൽ ഡി എഫിൽ നിന്നാൽ അസ്ഥിവാരം തോണ്ടുമെന്നു അവർക്കറിയാം .ജനങ്ങളുടെ ഉള്ളിലുള്ള കടുത്ത പിണറായി വിരോധമാണ് അവർക്കു വിനയായി വന്നത് .ഈ പ്രതി സന്ധി അവർക്കു കര കയറേണ്ടതുണ്ട് .എൻ ഡി എ യിലേക്ക് പോയാൽ തന്നെ അത് ജോസ് കെ മണിക്ക് കാബിനറ്റ് റാങ്ക് ഉള്ള മന്ത്രി സ്ഥാനം ലഭിക്കുമെന്നല്ലാതെ അണികൾക്ക് പ്രയോജനം ലഭിക്കുന്നില്ല .യു ഡി എഫ് ആഭിമുഖ്യമുള്ള അണികൾ ഇതിനെ എങ്ങനെ നേരിടുമെന്നതിലും പാർട്ടി നേതൃത്വത്തിന് സംശയമുണ്ട് .അതേസമയം യു ഡി എഫിൽ പാലാ മാത്രമേ ലഭിക്കൂ എന്നതും ബാക്കിയെല്ലാം ജോസഫ് വിഭാഗത്തിന്റെയും ;കോൺഗ്രസിന്റെയും സിറ്റിംഗ് സീറ്റുകളാണെന്നതും അവരെ ദുഖിതരാക്കുന്നുണ്ടെങ്കിലും .പ്രതിസന്ധികളെ ധീരമായി നേരിടാനാണ് അവരുടെയും നീക്കം .അങ്ങനെ വരുമ്പോഴാണ് പാലാ നഗരസഭയിലെ പുതിയ കൂട്ടുകെട്ട് പ്രസക്തമാവുന്നത് .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top