Kerala

വി ഡി സതീശനായി പ്രാഞ്ചി ;പ്രാഞ്ചി കുറുപ്പുന്തറ ഫ്രാൻസിസ് പാലാഭിഷേകവുമായി രംഗത്ത്

വി .ഡി. സതീശനല്ലാതെ മറ്റാര് മുഖ്യമന്ത്രിയായാലും പെട്രോളൊഴിച്ച്‌ ആത്മഹുതിയെന്ന പ്രഖ്യാപനം മാറ്റി പാലഭിഷേകവും മിഠായി വിതരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് .

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് കുറുപ്പന്തറ ജംഗ്ഷനില്‍ പെട്രോള്‍ ദേഹത്തൊഴിച്ച്‌ കുറുപ്പന്തറ നടയ്ക്കുതാഴേ വീട്ടില്‍ ഫ്രാന്‍സിസ് (പ്രിന്‍സ് ജോണ്‍-53) ആത്മഹത്യാശ്രമം നടത്തിയിരുന്നു. സ്വന്തം പെട്ടി ഓട്ടോറിക്ഷയുടെ പുറകുവശത്ത് കയറിനിന്നാണ് പെട്രോള്‍ ദേഹത്തൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അനുനയിപ്പിച്ച്‌ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കേസെടുത്തശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.സതീശന് പകരം മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാല്‍ തീരുമാനം വന്ന് ഒരുമണിക്കൂറിനകം താന്‍ സ്വയം പെട്രോള്‍ ദേഹത്തൊഴിച്ച്‌ പരസ്യമായി ആത്മഹുതി ചെയ്യുമെന്ന് ജാമ്യത്തില്‍ ഇറങ്ങിയശേഷം ഫ്രാന്‍സിസ് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.പ്രഖ്യാപനം വന്നതോടെ ഹൈമാന്‍ഡിന് അഭിവാദ്യം അര്‍പ്പിക്കാന്‍ പാല്‍പ്പായസവും ലഡുവും വിതരമം ചെയ്യാന്‍ ഫ്രാന്‍സിസ് തീരുമാനിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം ആറോടെ കടുത്തുരുത്തി ടൗണില്‍നിന്ന് പെട്ടി ഓട്ടോറിക്ഷയുടെ പുറകില്‍നിന്ന് ഫ്രാന്‍സീസ് സ്വന്തം ശരീരത്തില്‍ പാലഭിഷേകം നടത്തി കുറുപ്പന്തറയിലേക്ക് പര്യടനം നടത്തി. 50 ലിറ്റര്‍ പാലാണ് ഇതിനായി വാങ്ങിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top