Kerala

കോതമംഗലത്ത് എക്സൈസ് റെയ്ഡ് -രണ്ട് വ്യത്യസ്ത കേസുകളിലായി, കഞ്ചാവ് ചെടിയും, വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവും പിടികൂടി

കോതമംഗലം എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കുറ്റിലഞ്ഞ് ഭാഗത്തുനിന്ന് ഗഞ്ചാവ്‌ ചെടി പിടികൂടി. എക്സൈസ് റേഞ്ച് പാർട്ടി നെല്ലിക്കുഴി ഭാഗത്ത് നടത്തിയ മറ്റൊരു റെയ്ഡിൽ വിൽപ്പനക്ക് സൂക്ഷിച്ച് കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയും അറസ്റ്റിലായി.

പശ്ചിമബംഗാൾ, മുർഷിദ ബാദ് സ്വദേശി MD അലോം sk എന്ന ആളെ യാണ് വില്പനക്ക് സൂക്ഷിച്ച 25 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് , ഇയാളെ എക്‌സൈസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

എക്സൈസ് ഇൻസ്പെക്ടർ, ഫിലിപ്പ് തോമസ് :അസി : എക്സൈസ് ഇൻസ്പെക്ടർ രവി ,പ്രവന്റീവ് ഓഫീസർ ഷമീർ VA, അസി: എക്സൈസ് ഇൻസ്പെക്ടർ സിദ്ദിഖ്, സിവിൽ എക്സൈസ് ഓഫീസർ ഉബൈസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിൻസാർ എന്നിവർ ടീമിൽ ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top