
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 -76 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 16 ശനിയാഴ്ച നടക്കും .രാവിലെ 9 ന് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ,കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ പൂർവ്വവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.