Kerala

രക്തദാന രംഗത്ത് സ്തുത്യർഹമായ സേവനം: ഐശ്വര്യ കർമ്മ ശ്രേഷ്ഠ പ്രഥമ പുരസ്‌കാരം ഷിബു തെക്കേമറ്റത്തിന് സമ്മാനിച്ചു

 

 

പാലാ : മേവട ഐശ്വര്യ പുരുഷ അയൽകൂട്ടം ഏർപ്പെടുത്തിയിരിക്കുന്ന ഐശ്വര്യ കർമ്മ ശ്രേഷ്ഠ പ്രഥമ പുരസ്കാരം.രക്തദാന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന പൊതുപ്രവർത്തകനായ ഷിബു തെക്കേമറ്റത്തിന് സമർപ്പിച്ചു.

മംഗലശ്ശേരി അങ്കണത്തിൽ പ്രസിഡൻ്റ് വി റ്റി ജോസിൻ്റെ അദ്ധ്യക്ഷതയിൽ അയൽക്കൂട്ടത്തിൻ്റെ ആയിരത്തിയൊരുന്നൂറ്റിയൊന്നാം (1101) സമ്മേളനം ഉദ്ഘാടനവും പുരസ്‌കാര വിതരണവും പാലാ പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ നിർവ്വഹിച്ചു.

മറുപടി പ്രസംഗത്തിൽ ഷിബു തെക്കേമറ്റം രക്തദാനത്തെപ്പറ്റി ക്ലാസ്സ് എടുത്തു. എം റ്റി സ്‌ക്കറിയ, ജോണി തോമസ്, ആർ വേണുഗോപാൽ, ജിനോ സ്‌കറിയ, കെ ബി അജേഷ്. എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top