പാലാ :ഇന്നലെ അപകടത്തിൽ മരിച്ച ജോയി ജോർജിന്റെ (76) (പാലാത്തച്ഛൻ)കുടക്കച്ചിറപാലാത്ത്;സംസ്കാരശുശ്രൂഷകൾ :14. 05. 2026, വ്യാഴാഴ്ച രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളിയിൽ.

ഭൗതികശരീരം ബുധനാഴ്‌ച (13-05-2026) 4 pm ന് ഭവനത്തിൽ എത്തിക്കുന്നതായിരിക്കും .ആകസ്മികമായാണ് പാലത്തച്ചന്റെ മരണ വാർത്ത നാട്ടിൽ പരന്നത് .രാവിലെ മീനച്ചിലാറ്റിൽ കുളിച്ചിട്ടാണ് യാത്രകളൊക്കെയും .ഇന്നലെയും അങ്ങിനെ ആയിരുന്നു .
മീനച്ചിലാറിനെ ഏറെ സ്നേഹിച്ച പാലാത്തച്ചൻ വെള്ളപ്പൊക്കം ഉണ്ടാവുമ്പോൾ വീട്ടിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ചെറിയ വള്ളത്തിൽ കയറി ഈ ഭാഗങ്ങളിലെല്ലാം ചുറ്റുമായിരുന്നു .നർമ്മ സഭാഷണത്തെ ഏറെ സ്നേഹിച്ചിരുന്ന പാലാത്തച്ചൻ ചിരിച്ചു കൊണ്ട് മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ.നല്ലൊരു മിമിക്രി കലാകാരനുമായിരുന്നു .എന്തിനെയും നർമ്മത്തിൽ ചാലിച്ച് പാലാത്തച്ചൻ അവതരിപ്പിക്കുമ്പോൾ ആ വിഷയത്തിന്റെ ഗതി തന്നെ മാറി പോകുമായിരുന്നു .