കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പ്രധാന കേന്ദ്രമായ പുതുപ്പള്ളി പഞ്ചായത്തിലെ പാമ്പാടിയിലും ഇന്ന് പ്രതിഷേധ പ്രകടനം നടക്കും.

പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷിജു കെ ഐസക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.ഉമ്മൻചാണ്ടി കരുണാകരൻ മന്ത്രി സഭയിൽ നിന്നും രാജിവച്ചപ്പോൾ തിരുവനന്തപുരം മുതൽ കോട്ടയം വരെ യുള്ള വാഹന ജാഥയിൽ സജീവമായി പങ്കെടുക്കുകയും ,ഉമ്മൻചാണ്ടിയുടെ മരണ വിലാപ യാത്രയിൽ തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ പങ്കെടുത്തയാളാണ് ഷിജു കെ ഐസക്ക് . പ്രവർത്തകരും വിവിധ കോൺഗ്രസ് അനുഭാവികളും പ്രകടനത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ചാണ്ടി ഉമ്മൻ പ്രതിനിധീകരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ നടക്കുന്ന ഈ പ്രതിഷേധ പ്രകടനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നതായും പ്രതിഷേധ പരിപാടി വിലയിരുത്തപ്പെടുന്നു.