
എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിൻ മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടതിനെതിരെ യാത്രക്കാരുടെ പ്രതിഷേധംയാത്രക്കാർ മാരാരിക്കുളം സ്റ്റേഷൻ മാസ്റ്ററെ ഉപരാധിച്ചുവൈകിട്ട് 6.25 ന് എറണാകുളത്ത് നിന്ന് യാത്ര തുടങ്ങിയ പാസഞ്ചർ ട്രെയിൻ 7.45 ഓടെ മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും കൊച്ചുവേളി, ഷാലിമാർ എക്സ്പ്രസ്സുകൾ കടന്നുപോകാൻ ഏറെനേരം പിടിച്ചിടുകയായിരുന്നു
40 മിനിറ്റോളം പാസഞ്ചർ ട്രെയിൻ മാരാരിക്കുളം സ്റ്റേഷനിൽ പിടിച്ചിട്ടെന്ന് യാത്രക്കാർ പറയുന്നു.തുടർന്ന് യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നുയാത്രക്കാർ ചേർന്ന് സ്റ്റേഷൻ മാസ്റ്ററെ തടഞ്ഞുവയ്ക്കുകയും ചെയ്തുരാത്രി 8 മണിയോടെ ആലപ്പുഴയിൽ എത്തേണ്ട ട്രെയിൻ ഒരു മണിക്കൂറോളം വൈകി