Kerala

നീ നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി’ പ്രയോഗം :കെ എസ് ഇ ബി സബ് എഞ്ചിനീയർക്കെതിരെ പൊലീസ് കേസ് എടുത്തു

ജൂനിയറായ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച കെ.എസ്.ഇ.ബി സബ് എഞ്ചിനീയർക്കെതിരെ പൊലീസ് കേസ് എടുത്തു. സബ് എഞ്ചിനീയർ എ. ജയകൃഷ്ണനെതിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. കെ.എസ്.ഇ.ബി കാസർകോട് ഡിവിഷൻ ഓഫീസിൽ മാർച്ച്‌ 10നാണ് സംഭവം. ജൂനിയറായ വനിതാ ഉദ്യോഗസ്ഥയോട് ജയകൃഷ്ണൻ ‘നീ നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി’ എന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നാണ് പരാതി.

മാർച്ച്‌ 10ന് നടന്ന പണിമുടക്കിൽ പങ്കെടുക്കേണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനോട്‌ പരാതിക്കാരി പറഞ്ഞതാണ് പ്രകോപന കാരണം. സംഭവം കേട്ട സബ് എഞ്ചിനീയ‍ർ കീഴ് ജീവനക്കാരിയായ പരാതിക്കാരിയെ അധിക്ഷേപിക്കുകയായിരുന്നു. യുവതി കെ.എസ്.ഇ.ബി ഇന്റേണൽ കമ്മിറ്റിക്ക്‌ പരാതി നയകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. തുടർന്നാണ് ഉദ്യോഗസ്ഥ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക്‌ പരാതി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top