പാലാ :ഇടനാട് ശക്തിവിലാസം N.S.S.ഹൈസ്ക്കൂൾ 1970-71 S.SL.C. ബാച്ച് ( 1965-66 ലെ ഇടനാട് ഗവത്മെന്റ് L.P.സ്ക്കൂൾ 4th std batch) പൂർവ്വവിദ്യാർത്ഥിസംഗമം എന്തുകൊണ്ട് ശ്രദ്ധേയമായി .

സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അരനൂറ്റാണ്ട് കഴിഞ്ഞിട്ടും വിദ്യാർത്ഥികളായി മാറിയ ഇവരുടെ പ്രതികരണങ്ങൾ ഏറെ ശ്രദ്ധേയമായി.
ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം.തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാ നെല്ലിമരമൊന്നുലർത്തുവാൻ മോഹം..
നമ്മുടെ വലിയ പള്ളിക്കൂടത്തിൻറെ മുറ്റത്തും ഒരു നെല്ലിമരമുണ്ട്.ഈ പാട്ടുകേട്ട അദ്ധ്യാപകരാരെങ്കിലും നട്ടതാവാം.ഉലർത്താനെത്താത്ത അത്ര ഉയരത്തിൽ അതങ്ങനെ നിൽപുണ്ട്.സ്കൂളിന്റ ഏറ്റവുംഅടുത്തുതാമസിക്കുന്ന ജയചന്ദ്രൻ മാഷിന് പോലും ശ്രദ്ധയിൽപ്പെടാത്ത കൊച്ച് കൊച്ച് കാര്യങ്ങൾ പോലും എത്രപെട്ടെന്നാണ് വയോജന വിദ്യാർത്ഥികൾകണ്ടുപിടിക്കുന്നത്.
|ക്ലാസിൽ കല്ലുകെട്ടിത്തൂക്കിയതും കല്ലുകൊണ്ടെറിഞ്ഞ് കളിച്ചതിന് പട്ടേട്ടുപരമേശ്വൻസാർ വന്ന് പിടിച്ചതും പുരുഷോത്തമൻസാറിന്റെ ശാസനയും വിശ്വനാഥൻസാറിന്റെ കണ്ണുരുട്ടലും രാമൻനായർസാറിന്റെ കണക്കിനുള്ള വഴക്കുപറച്ചിലും അമ്മിണിയമ്മ ടീച്ചറിന്റെ സ്നേഹ ശാസനയും ബാലൻ സാറിൻറെ സ്നേഹോഷ്മളമായ ഗൗരവവും ശ്രീധരൻനായർസാറിന്റെ പ്രത്യേകമായ ഹിന്ദിക്ളാസും എല്ലാമെല്ലാം ചര്‍ച്ചകളായി.വിട്ടുപിരിഞ്ഞ അദ്ധ്യാപകർക്ക് ആദരമർപ്പിച്ചു.
ഓരോരുത്തരുടെയും ഓര്‍മകളുടെ ഒത്തുകൂടൽ തന്നെയായിരുന്നു.42 പേർ ഒരുമിച്ചുകൂടി.ഓരോരുത്തരും സംസാരിച്ചു.ഒത്തൊരുമയുടെ,കൂട്ടായ്മയുടെ ഇടമായി പള്ളിക്കൂടം വീണ്ടും മാറി.ഒരു ഗ്രൂപ്പ് ഫോട്ടോയിലൊതുക്കാനാവാത്തത്ര ഓർമകൾ..ഭക്ഷണത്തിനും കുശലാന്വേഷണങ്ങൾക്കും ശേഷം കുറച്ച് പേർ പോണാട്ടിലുള്ള ജാനകിയമ്മ ടീച്ചറിനെയും ചെന്നു കണ്ടു.ഇനിയും കൂടിച്ചേരണമെന്ന തീരുമാനത്തോടെ ഓർമ്മകൾ പങ്കുവെച്ച്പിരിഞ്ഞു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ