
കോട്ടയം :പൊതുപ്രവർത്തകനായ ഡിജോ കാപ്പൻറെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് സർക്കാർ ഉത്തരവ് ലഭ്യമായി.
സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിക്കണമെന്നും പോലീസ് സേനയുടെ ബിഗ് സല്യൂട്ട് നൽകി ആദരിക്കണം എന്നുമാണ് ഉത്തരവ്.