കൊച്ചി : അന്യായമായ പാചകവാതകവില വർധനവിൽ പ്രതിഷേധിച്ച് മെയ് 6ന് ഹോട്ടലുകളടച്ചിട്ട് സമരം ചെയ്യുവാൻ കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ തീരുമാനിച്ചു. നിലവിൽ 993 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇതുവരെയായി 1498 രൂപയാണ് ഒരു സിലിണ്ടറിൻമേൽ വില വർധിപ്പിച്ചിരിക്കുന്നത്.

ഭക്ഷ്യാൽപാദനവിതരണ മേഖലക്ക് ഒരുവിധത്തിലും പിടിച്ചുനിൽക്കുവാനാവാത്ത സാഹചര്യമാണിത്. കടയടപ്പിന് മുന്നോടിയായിയൂണിറ്റ്/ജില്ലാതലത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തും. മെയ് 6ന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഓയിൽ കമ്പനികളിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും അറിയിച്ചു.