കോട്ടയം :രാഷ്ട്രീയത്തിൽ തന്ത്രങ്ങളുടെ പെരുന്തച്ചൻ പാലാ ഇടമറ്റം സ്വദേശി ഡിജോ കാപ്പൻ (72) നിര്യാതനായി .ഏറെ നാളായി വാഹന അപകടത്തെ തുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു .

രാഷ്ട്രീയത്തിൽ നിന്നും വര്ഷങ്ങള്ക്കു മുമ്പേ വിരമിച്ചെങ്കിലും ;രാഷ്ട്രീയതന്ത്രങ്ങളിലും അത് നടപ്പാക്കുന്നതിലും രാജാവായിരുന്നു ഡിജോ കാപ്പൻ .അദ്ദേഹത്തിന്റെ തന്ത്രം അവസാനം പുറത്തെടുത്തത് കഴിഞ്ഞ ലോക് സഭാ തെരെഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിന് വേണ്ടിയായിരുന്നു .അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു ,പി സി ജോർജ് ;മാണി സി കാപ്പൻ;പി ടി തോമസ് എന്നിവർക്ക് വേണ്ടിയൊക്കെ നിയമ സഭ തെരഞ്ഞെടുപ്പുകളിൽ തന്ത്രങ്ങൾ ഒരുക്കിയതും വിജയിപ്പിച്ചതും ഡിജോ കാപ്പൻ ആയിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ