Kottayam

പാലാ ടൗൺ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണു

പാലാ ടൗൺ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണു.ഇന്ന് വൈകിട്ട് കാറ്റും മഴയും വന്നപ്പോഴാണ് ഒരു ഭാഗം അടർന്നു വീണത് .ഭാഗ്യത്തിന് ആർക്കും പരിക്കേറ്റിട്ടില്ല.

യൂണിവേഴ്‌സൽ തീയേറ്ററിനോട് ചേർന്ന ഭാഗത്തെ ബസ് കാത്തിരുപ്പ് കേന്ദ്രവും ഇപ്പോൾ തുരുമ്പെടുത്ത് വീഴാറായ അവസ്ഥയിലാണ് .തുരുമ്പ് കൂടായി ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ മാറുകയാണ്.കഴിഞ്ഞ കൗൺസിലിൽ ബിനു പുളിക്കക്കണ്ടം തന്നെ ഒരു കാര്യം പറഞ്ഞിടുന്നു.നമ്മുടെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ മാസത്തിൽ ഒരു തവണയെങ്കിലും കൊട്ടാരമറ്റത്തെ കക്കൂസം പരിസര പ്രദേശങ്ങളും സന്ദർശിച്ചിരുന്നെങ്കിൽ ഈ ശോച്യാവസ്ഥ വരുമായിരുന്നില്ല .

കൊട്ടാരമറ്റത്തെ കക്കൂസ് സമുച്ചയത്തിൽ പൈപ്പ് പൊട്ടി മാലിന്യം അവിടെ പരക്കുന്നതും ;മാലിന്യം ഓടയിലേക്കു തിരിച്ചു വിടുന്നതും ;ഓടയിൽ മരം വളർന്നു ഓട  അടഞ്ഞതോന്നും ഒരു ഉദ്യോഗസ്ഥനും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.അതുപോലെ തന്നെ ടൗൺ സ്റ്റാൻഡിലെ ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ശോച്യാവസ്ഥയും ഉദ്യോഗസ്ഥ തലത്തിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല എന്നുള്ളതും പ്രസ്താവ്യമാണ്.തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറിക്കഴിഞ്ഞാൽ ഇതിനൊരു മാറ്റമുണ്ടാവണമെന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത് .അതേസമയം പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന ടൗൺ ബസ് സ്റ്റാൻഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്ന ഉപ റോഡ് ഈയടുത്ത കാലത്ത് ടൈൽ വിരിച്ചത് വാഹന ഗതാഗതം സുഗമമാക്കിയിട്ടുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top