Kerala

നിധിൻ രാജിന്റെ മരണം: 28 ലെ ഹർത്താലിനു ഐക്യദാർഡ്യം

 

കോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വകുപ്പ് മേധാവി ഉൾപ്പെടെ കാരണക്കാരായ ആളുകളെ അറസ്റ്റു ചെയ്യാത്ത നടപടിയിൽ ബി സി സി എഫ് (ബാക്ക് വേർഡ് ക്ലാസ് ക്രിസ്റ്റ്യൻ ഫെഡറേഷൻ ) സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിച്ചു.

കുമളി അമരാവതിയിൽ സംസ്ഥാന പ്രസിഡന്റ് ഡേവിഡ് രാമൻ മലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി 28 നു നടക്കുന്ന ഹർത്താലിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ക്ലാസിൽ വെച്ച് നിതിനെതിരെ വകുപ്പ് മേധാവി നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് സഹ വിദ്യാർത്ഥികൾ പറയുന്നു. ജാതി,

വർണ്ണ അധിക്ഷേപങ്ങൾ നടത്തിയും പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചും ഇന്റേർണൽ മാർക്ക്‌ കുറച്ച് പ്രതികാരം തീര്‍ക്കുമെന്നും വിദ്യാർത്ഥികൾ പറയുന്നതിനെ നിസ്സാരമായി കാണാനാകില്ലന്ന് ബി.സി സി എഫ് സംസ്ഥാന സമിതി വിലയിരുത്തി.ജനറൽ സെക്രട്ടറി എ.ജെ. സാബു, രക്ഷാധികാരി കെ.എം വീനസ്, സംസ്ഥാന ഭാരവാഹികളായ എൻ എ ബാബു, റവ.ബേബി പള്ളിപ്പറമ്പിൽ, സോണി പി.റ്റി കോഴിമല, ബോബൻ കെ.പോൾ, മനോജ് ജോൺ അടിമാലി തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top