അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 4ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ തോമസ് തറയില്‍ കുര്‍ബാന അര്‍പ്പിക്കും. 5.45ന് വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ തിരുനാളിനു കൊടിയേറ്റും. തുടര്‍ന്ന് ദീപാലങ്കാരങ്ങള്‍ തെളിക്കും. 6ന് പുറത്തുനമസ്‌കാരം, ഫാ. ക്ലമന്റ് എട്ടാനിയില്‍ നേതൃത്വം നല്‍കും. 6.45ന് പൊന്‍കുരിശുമേന്തി നഗരപ്രദക്ഷിണം.

നാളെ രാവിലെ 5.30നും 6.45നും 8നും കുര്‍ബാന. 9.30ന് വിശുദ്ധന്റെ തിരു സ്വരൂപം പരസ്യ വണക്കത്തിനു പ്രതിഷ്ഠിക്കും. 10ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിക്കും. 12നും 1.30നും 2.45 നും 4.30നും കുര്‍ ബാന, 6.30ന് തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് ആകാശ വിസ്മയം.
24ന് പ്രധാന തിരുനാള്‍ ദിവസം രാവിലെ 5.30നും 6.45നും 8നും കുര്‍ബാന, നൊവേന. 10ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍
തട്ടില്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 12.30ന് തിരുനാള്‍ പ്രദക്ഷിണം, 3നും 4.15നും 5.30നും 6.45നും കുര്‍ബാന, നൊവേന, 8ന് മ്യൂസിക്കല്‍ പ്രോഗ്രാം.
25ന് ഇടവകക്കാരുടെ തിരുനാള്‍. രാവിലെ 5.30നും 6.45 നും 8നും 9.15 10.30, 12 , 2.45നും കുര്‍ബാന, നൊവേന, 4.30ന് കോതമംഗലം രൂപതാ ബി ഷപ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കുര്‍ബാന അര്‍പ്പിക്കും, 7ന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ, 7.30ന് മ്യൂസിക്കല്‍ പ്രോഗ്രാം.
26ന് രാവിലെ 5.30നും 6.45നും 8., 9.30. 11. 12.30, 2.45നും 4നും 5.30നും 7നും കുര്‍ ബാന, നൊവേന. 27 മുതല്‍ 30 വരെ തീയതികളില്‍ 5.30നും 6.45നും 8നും 10.30 നും 12നും 4നും 7നും കുര്‍ബാന, നൊവേന. എട്ടാമിടമായ മേയ് 10 5.30 6.45 8 9.15 10.30 12 1.30 2.45 5.15നും 7നും കുര്‍ബാന. 4ന് മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാന അര്‍പ്പിക്കും. മേയ് 2ന് മരിച്ചവരുടെ ഓര്‍മ, 5.30നും 6.45 നും കുര്‍ബാന, 8ന് സെമിത്തേരി സന്ദര്‍ശനം, 10.30നും 4നും കുര്‍ബാന.