
പാലാ : മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും , പാലാ എസ്.എം.വൈ.എംഉം ചേർന്ന് ‘സമഗ്രം’ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടത്തപ്പെടും. പഴകിയതും,തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും, വിവിധ ചികിത്സകൾ സ്വീകരിച്ചിട്ടും ഭേദമാകാത്തതുമായ അസുഖങ്ങൾക്ക് ക്യാംപിൽ പരിശോധനയുണ്ടാകും.
ത്വക്ക് രോഗങ്ങൾ, വാതരോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ, അലർജി, ശ്വാസകോശ രോഗങ്ങൾ, പഠനപ്രശ്നങ്ങൾ , മാനസിക വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ , തലവേദന, ട്രൈജമിനൽ ന്യൂറാൾജിയ തുടങ്ങി നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി വിദഗ്ധ ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം ക്യാംപിൽ ലഭ്യമാകും.
ക്യാംപിൽ പങ്കെടുക്കുന്ന 50 പേർക്ക് ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത അറിയുന്നതിനുള്ള ടെസ്റ്റ് സൗജന്യമായി ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 28 നു വൈകിട്ട് 5 മണിക്കു മുൻപായി റജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ- 81569 57133, 6282329193, 8943233791. പാലാ രൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്ച ദിവസം ഒരുക്കുന്ന എസ്.എം.വൈ.എം ൻ്റെ ഹെൽപ്‌ഡെസ്‌ക് വഴിയും ക്യാമ്പിലേക്ക് രജിസ്ട്രേഷൻ സ്വീകരിക്കപ്പെടും.