Kerala

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു.നിലവില്‍ സംഘര്‍ഷത്തില്‍ അയവ് വന്നിട്ടുണ്ട്. വെകിട്ട് 6 മണിക്ക് ആണ് സംഘര്‍ഷം തുടങ്ങിയത്. രണ്ട് വീട്ടുകാര്‍ തമ്മില്‍ ഉള്ള പ്രശ്‌നം ആണ് സംഘര്‍ഷമായി മാറിയതെന്നാണ് വിവരം.

ബിജെപി പ്രവര്‍ത്തകയ്ക്ക് നേരെ ഈ പ്രദേശത്തെ ഒരാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും അത് ചോദിക്കാനെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പൊലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മൃഗീയമായി ലാത്തിച്ചാര്‍ജ് നടത്തിയെന്നും ആരോപണമുണ്ട്. പുറത്ത് നിന്ന് ആരും എത്തിയില്ലെന്നും പോലീസ് പ്രശ്‌നം ഗുരുതരമാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍, രാഷ്ട്രീയ സംഘഷമല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ ഒരു യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നും അത് ചോദ്യം ചെയ്തതാണ് ഇത്തരമൊരു പ്രശ്‌നത്തിലേക്ക് എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. യുവാവിനെതിരെ ബിജെപി കൊടുക്കാന്‍ ശ്രമിച്ചത് കള്ളപരാതിയെന്നും സംഘര്‍ഷം തുടങ്ങാന്‍ കാരണം അതിര്‍ത്തി പ്രശ്‌നമെന്നും നാട്ടുകാര്‍ പറഞ്ഞു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കടന്നുകയറി ആക്രമിച്ചുവെന്നും ആരോപണമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top