Kerala

അപകടങ്ങൾ തുടരുന്നു :മേരിഗിരി ജങ്ഷനിൽ റംമ്പിൾ സ്ട്രിപ്പ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു .

പാലാ :ഇനി ഒരു മരണം വന്നാലേ അധികാരികൾ ഉണരുകയുള്ളോ .ചോദ്യം പാലാ ഭരണങ്ങാനം റൂട്ടിലെ മേരിഗിരി ജങ്ഷനിലെ നാട്ടുകാരാണ് അധികാരികളോട് ചോദിക്കുന്നത് .

ഇന്നലെയും മേരിഗിരി ആശുപത്രി ജങ്ഷനിൽ നിന്നും ഹൈവേയിലേക്കു കയറുന്ന ഭാഗത്ത് പെട്ടി ഓട്ടോയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി .രണ്ടു ദിവസം മുമ്പും മേരിഗിരി ജങ്ഷനിൽ നിന്നും ഹൈവേയിലേക്ക് കയറുന്ന ഭാഗത്ത് പെട്ടി ഓട്ടോയും ;ഇന്നോവയും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി .

വേഗത്തിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്ന റംമ്പിൾ സ്ട്രിപ്പ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതോടെ ശക്തമാവുകയാണ് .അപകടങ്ങൾ തുടര്കഥയാവുമ്പോഴും അധികാരികൾ ഉറക്കം നടിക്കുകയാണിവിടെ .ഇനിയൊരു മരണം ഉണ്ടായെങ്കിൽ മാത്രമേ അധികാരികൾ കണ്ണ് തുറക്കുകയുള്ളോ എന്നാണ് നാട്ടുകാരുടെ ചോദ്യം .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top