
പാലാ: പെസഹാ വ്യാഴവും ദുഖവെള്ളിയും പ്രമാണിച്ച് ആ ദിവസങ്ങളിൽ പരസ്യ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതായി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് അറിയിച്ചു. വിശുദ്ധ ദിവസങ്ങളുടെ ആത്മീയ പ്രാധാന്യം മാനിച്ചാണ് ഈ തീരുമാനം സ്വീകരിച്ചതെന്ന് നിയോജക മണ്ഡലം കമ്മറ്റി വ്യക്തമാക്കി.

ഇതിനിടെ, ഇന്ന് രാവിലെ പാലാ കത്തീഡ്രൽ പള്ളിയിലെത്തി ഷോൺ ജോർജ് കുരുത്തോല പെരുന്നാളിൽ പങ്കെടുത്തു. പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പക്കൽ നിന്ന് കുരുത്തോല ഏറ്റുവാങ്ങി അദ്ദേഹം വിശ്വാസാചാരങ്ങളിൽ പങ്കാളിയായി.
മതപരമായ ആചാരങ്ങൾക്കും വിശ്വാസത്തിനും പ്രാധാന്യം നൽകുന്ന നിലപാട് ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നതായി പ്രവർത്തകർ പറഞ്ഞു.