Kerala

ഓശാന ദിനത്തിൽ പ്രചാരണത്തിന് അവധി നൽകി വിശ്വാസവഴിയിലൂടെ ജോസ് കെ മാണി

 

പാലാ:-മരണത്തെയും പാപത്തെയും ജയിക്കാൻ പോകുന്ന രാജാവായി യേശുവിനെ വാഴ്ത്തുന്ന കുരുത്തോല പെരുന്നാൾ ദിനത്തിൽ തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി വിശ്വാസ വഴിയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.രാവിലെ തന്നെ ഇടവക ദേവാലയം ആയ പാലാ കത്തീഡ്രൽ പള്ളിയിലെ തിരുകർമ്മങ്ങളിൽ കുടുംബസമേതം സംബന്ധിച്ച് വിശുദ്ധ കുർബാന കൈകൊണ്ടു.കുരുത്തോല പെരുന്നാൾ ദിനം പ്രമാണിച്ച് പരസ്യമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനിച്ചിരുന്നു.

ഏതാനും മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി. തുടർന്ന് നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവന സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു.വൈകിട്ട് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കലിൽ ഡിജെ വിത്ത് യൂത്ത് എന്ന പരിപാടിയിൽ പങ്കെടുത്തു.രാത്രിയിൽ എൽഡിഎഫിലെ പ്രധാനപ്പെട്ട നേതാക്കന്മാർ പങ്കെടുത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ സംബന്ധിച്ചു.

പ്രൊഫ ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്,സജേഷ് ശശി,ബാബു കെ ജോർജ്,ഔസേപ്പച്ചൻ തകിടിയേൽ,അഡ്വ വി ടി തോമസ്,ടോബിൻ കെ അലക്സ്,ഷാജി കടമല,കെ ഷാജ കുമാർ,ബെന്നി മൈലാടൂർ,അഡ്വ ജോസ് ടോം, ബേബി ഉഴുത്തുവാൽ,പ്രശാന്ത് നന്ദകുമാർ,ഔസേപ്പച്ചൻ വാളിപ്ളാക്കൽ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top