Kottayam

രാമപുരത്ത് രാഷ്ട്രീയ സൂചനകൾ മാറിയോ? ജോസഫ് ഗ്രൂപ്പ് നേതാവിന്റെ മകൻ എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജിന് ഹാരമണിയിച്ച് സ്വീകരണം; യു.ഡി.എഫിൽ ചർച്ച ശക്തം

 

പാലാ: പാലാ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഷോൺ ജോർജിന്റെ മണ്ഡലതല പര്യടനത്തിന് രാമപുരത്ത് ശ്രദ്ധേയമായ തുടക്കമായി. രാമപുരം പഞ്ചായത്തിലെത്തിയ ഷോൺ ജോർജിനെ ജോസഫ് ഗ്രൂപ്പ് നേതാവും രാമപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.എ ജോസ് ഉഴുന്നാലിയുടെ മകൻ സിബിൻ ജോസ് ഹാരമണിയിച്ച് സ്വീകരിച്ചതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായത്.

രാമപുരം സർവീസ് സഹകരണ ബാങ്കിൽ വി.എ ജോസിന്റെ ഏകാധിപത്യ നടപടികൾക്കെതിരെ നിലനിൽക്കുന്ന അസ്വാരസങ്ങൾ ഇതിനോടകം ശക്തമായ സാഹചര്യത്തിലാണ് ഈ സ്വീകരണം നടന്നത്. ഇതോടെ പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ സൂചനകളാണ് ഉയരുന്നതെന്ന വിലയിരുത്തലാണ് നിലനിൽക്കുന്നത്.വി എ ജോസിന്റെ ഏകാധിപത്യ നടപടികൾക്കെതിരെ നിയമസഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു .

യു.ഡി.എഫ് അനുഭാവികളുടെ ഇടയിലും ഈ സംഭവത്തിന് പിന്നാലെ ചർച്ചകൾ ശക്തമായിട്ടുണ്ട്. ജോസഫ് ഗ്രൂപ്പുമായി ബന്ധമുള്ള നേതാവിന്റെ കുടുംബത്തിൽ നിന്നുള്ള ഇത്തരം സ്വീകരണം രാഷ്ട്രീയ നിലപാടുകളിലെ മാറ്റത്തിന്റെയോ അസന്തോഷത്തിന്റെയോ സൂചനയാണോയെന്ന ചോദ്യമാണ് ഉയരുന്നത്.

ഇതിനിടെ, മണ്ഡലതല പര്യടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് എൻ.ഡി.എ കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടു . വിവിധ പ്രദേശങ്ങളിലായി ജനങ്ങളുടെ പിന്തുണ വർധിച്ചുവരുന്നതായും നേതാക്കൾ വ്യക്തമാക്കി.2004 ലെ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന പി സി തോമസിന്റെ വിജയമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അവർ കോട്ടയം മീഡിയയോട് പറഞ്ഞു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top