Kerala

പാലായിലെ ഓട്ടോ കൂട്ടത്തോടൊപ്പം മനസ് തുറന്ന് ജോസ് കെ മാണി

പാലാ ;ഇന്നലെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഇറങ്ങി വരുമ്പോഴാണ് മിനി സിവിൽ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർമാരെ ജോസ് കെ മാണി കണ്ടത്.എല്ലാരും പുളിക്കാ …പുളിക്കാ എന്ന് വിളിക്കുന്ന വയോധികനായ പുളിക്കൽ കുഞ്ഞേട്ടന്റെ കരം ഗ്രഹിച്ച ജോസ് കെ മാണി പണ്ട് സെന്റ് ബസ് ഓടിച്ചു കൊണ്ടിരുന്ന ഇപ്പോൾ ഓട്ടോ  ഓടിക്കുന്ന കൊച്ചുഗോപി യോടും വിശേഷങ്ങൾ ചോദിച്ചു . നെല്ലിക്കൻ എന്ന് വിളിക്കുന്ന നെല്ലിക്കൽ സന്തോഷിനെ കണ്ടപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന ജോസുകുട്ടി പൂവേലി പറഞ്ഞു മുണ്ടുപാലത്ത് ആദ്യം കെ ടി യു  സി യുടെ മെമ്പർഷിപ്പ് കിട്ടിയ ആളാണ് കേട്ടോ.

അല്ലപ്പാറ യുള്ള ബിനീഷും കൂടെയുണ്ടായിരുന്നു .ഓട്ടോക്കാരിലെ ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ബിനീഷ്.പെർമിറ്റ് വിഷയത്തിൽ ഓട്ടോക്കാരുടെ കഷ്ടപാടുകളെ കുറിച്ച് കുഞ്ഞേട്ടനോട് ജോസ് കെ മാണി ചോദിച്ചറിഞ്ഞു .പാലായിൽ ഇനിയും സ്റ്റാൻഡ് ലഭിക്കാതെ വഴിയോട്ടവുമായി നടക്കുന്ന ഓട്ടോ തൊഴിലാളികളെ കുറിച്ച്‌  ചർച്ചയിൽ ഉയർന്നു.

ഓട്ടോ കൊണ്ട് ഒരു കാലത്ത് ആദായമുണ്ടായിരുന്നു.എന്നാൽ ഇന്ന് കുടുംബങ്ങൾ നിലനിൽപ്പ് ഭീഷണി നേരിടുകയാണ് .അടിക്കടിയുള്ള ഇന്ധന വില വർധനവും ;സ്പെയർ പാർട്സുകളുടെ വില വർധനവും നികുതികളും ഉള്ള കഞ്ഞിയിൽ കല്ല് നിറയ്ക്കുകയാണെന്നു കുഞ്ഞേട്ടനും ,കൊച്ചു ഗോപിയും .ബിനീഷ് സന്തോഷും ജോസ് കെ മാണിയെ അറിയിച്ചു .നമുക്ക് കൂട്ടായി ചർച്ച ചെയ്തു പരിഹരിക്കാം എന്ന് ഉള്ള ആശ്വാസവും പ്രതീക്ഷയും നിറഞ്ഞ മറുപടിയുടെ ജനനായകൻ തന്റെ യാത്ര തുടർന്നു  ജനപഥങ്ങൾ തീർക്കുന്ന ആവേശത്തിലേക്ക്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top