Kerala

 പ്രചാരണ രംഗത്ത് തരംഗമായി  അപു ജോൺ ജോസഫ്:നാളെ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്ന  തെരെഞ്ഞെടുപ്പ് കൺവൻഷൻ ചരിത്ര വിജയമാക്കാൻ ഒരുക്കം 

തൊടുപുഴ: പ്രചാരണ രംഗത്ത് സജീവമായി യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ്. ഇന്നലെ രാവിലെ കരിങ്കുന്നം വടക്കുംമുറിയിൽ ഉള്ള പ്ലൈവുഡ് ഫാക്ടറി സന്ദർശിച്ച് ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. ഏറെനേരം അവിടെ ചെലവഴിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്. തുടർന്ന് കരിങ്കുന്നത്തെ പള്ളികളിലും മഠങ്ങളിലും സ്ഥാനാർത്ഥി എത്തി. പുറപ്പുഴയിലും ഏതാനും വീടുകളിൽ എത്തി വോട്ട് അഭ്യർത്ഥന നടത്തി. മുതലക്കോടം  പള്ളിയിലും കരിമണ്ണൂരിലും പിന്നീട് സ്ഥാനാർഥി എത്തി. വൈകിട്ട് നടന്ന യുഡിഎഫ് നേതൃ യോഗത്തിലും അപു ജോൺ ജോസഫ് പങ്കെടുത്തു .

യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് നിയോജകമണ്ഡലം കൺവെൻഷൻ 26ന് നടക്കും. പഴയ ബസ് സ്‌റ്റാൻഡ് മൈതാനിയിൽ വൈകിട്ട് അഞ്ചിന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും.കൺവൻഷൻ ചരിത്ര വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് യു  ഡി എഫ് പ്രവർത്തകർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top