Kerala

ജോസ്‌ കെ മാണി നാളെ ( മാർച്ച് -23) പത്രിക സമർപ്പിക്കും;മുഖ്യമന്ത്രി 25 നു പാലായിൽ പ്രസംഗിക്കും

പാലാ:എൽഡിഎഫ്‌ പാലാ മണ്ഡലം സ്ഥാനാർഥി ജോസ്‌ കെ മാണി തിങ്കളാഴ്‌ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. എൽഡിഎഫ്‌ നേതാക്കൾക്കൊപ്പം പകൽ 11.30ന് പാലാ മിനി സിവിൽ സ്‌റ്റേഷനിൽ എത്തി ഉപ വരണാധികാരി മീനച്ചിൽ തഹസിൽദാർക്ക്‌ പത്രിക നൽകും.

എൽഡിഎഫ്‌ പാലാ മണ്ഡലം സ്ഥാനാർഥി ജോസ്‌ കെ മാണിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ 25 ന്‌ പാലായിൽ എത്തും. വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കും. സ്ഥാനാർഥി ജോസ്‌ കെ മാണിയും എൽഡിഎഫ്‌ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top