പാലാ: എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലായിലെ വ്യാപാരി വ്യവസായി സമൂഹത്തിനായി ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു.പാലായിലെ ഒലിവ് ഹോട്ടലിന്റെ കോൺഫ്രൻസ് ഹാളിലാണ് തെരെഞ്ഞെടുക്കപ്പെട്ട വ്യാപാരികൾക്കായി ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചത്.

ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഓൺലൈൻ ആയി പങ്കെടുത്തു. കിറ്റെക്സ് എംഡി സാബു എം ജേക്കബ്, പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ്, ബിജെപി നേതാവും മീഡിയാ പാനലിസ്റ്റും ആയ അഡ്വ. എൻ ജയസൂര്യൻ എന്നിവർ കോൺക്ലെവിൽ വ്യാപാരികളുമായി സംവദിച്ചു.

ഷോൺ വിജയിച്ചാൽ പാലായിൽ കിറ്റെക്സിൻ്റെ ബ്രാഞ്ച് സ്ഥാപിക്കുമെന്ന് സാബു എം ജേക്കബ് ഉറപ്പ് നൽകിയതായി ഷോൺ ജോർജ് അറിയിച്ചു. ഇത് സംബന്ധിച്ച് സാബു എം ജേക്കബിനോട് ആവശ്യം ഉന്നയിച്ചപ്പോൾ, ഷോൺ ജയിച്ചുവാ, നമ്മുക്കത് പരിഗണിക്കാം എന്ന ഉറപ്പാണ് ലഭിച്ചത് എന്ന് ഷോൺ പറഞ്ഞു.
കിറ്റെക്സിൻ്റെ തുടക്കം മുതൽ കിറ്റെക്സ് നേരിട്ട വൈഷ്യമ്യങ്ങളും മറ്റ് കാര്യങ്ങളും അമേരിക്കയിൽ ബിസിനസ് നടത്തുന്നതും സംബന്ധിച്ച അനുഭവങ്ങളും സാബു എം ജേക്കബ് വ്യാപാരികളോട് വിശദീകരിച്ചു.വ്യാപാരികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സാബു എം ജേക്കബ് മറുപടി നൽകി.