Kerala

22 വർഷം  മുമ്പ് നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി വിജയിച്ചു ;പാലായിൽ ഇത്തവണ ആ വിജയം ആവർത്തിക്കാനുറച്ച് നാളെ   പതിനായിരങ്ങൾ ഷൊണീരവം സൃഷ്ട്ടിക്കും 

പാലാ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ഇന്ന് വിവിധ മേഖലകളിൽ വോട്ട് അഭ്യർത്ഥിച്ചു. രാവിലെ കടനാട് പഞ്ചായത്തിലെ കുറുമണ്ണ് ഭാഗത്ത് സന്ദർശനം നടത്തിയ ഷോൺ സ്ഥലത്തെ വ്യാപാരികളെയും സാധാരണ ജനങ്ങളെയും നേരിൽ കണ്ടു പിന്തുണ അഭ്യർത്ഥിച്ചു.

പ്രദേശത്തെ ജനങ്ങളിൽ നിന്നും അദ്ദേഹത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് നീലൂർ സെന്റ് ജോസഫ് പള്ളിയിലെ തിരുനാളിൽ പങ്കെടുത്ത് വിശ്വാസികളുമായി ആശയവിനിമയം നടത്തുകയും ഊട്ട് നേർച്ചയിൽ പങ്കെടുത്ത അദ്ദേഹം പള്ളിയിലെത്തിയ വിശ്വാസികളുമായി കുശലാനേക്ഷണവും നടത്തി.

ഉച്ചയ്ക്കു ശേഷം പാലാ നഗരത്തിലെ വ്യാപാരികളെയും പൊതുജനങ്ങളെയും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സജീവമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നത്. വൈകിട്ട് പാർട്ടി ബൂത്ത് കമ്മറ്റികളിലും ഷോൺ പങ്കെടുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം നടത്തി.
ജനങ്ങളുമായി നേരിട്ട് ഇടപെടുന്നതിലൂടെ മണ്ഡലത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരങ്ങൾ കണ്ടെത്തുമെന്ന് അഡ്വ. ഷോൺ ജോർജ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top