Kerala

നോബിൾ ഏബിളല്ല :കാഞ്ഞിരപ്പള്ളി സീറ്റ് ജോർജുകുര്യനെ നൽകിയതിൽ പ്രതിഷേധിച്ച നോബിൾ മാത്യുവിനെ ബിജെപി പുറത്താക്കി

കോട്ടയം :കാഞ്ഞിരപ്പള്ളി സീറ്റ് കേന്ദ്ര മന്ത്രി ജോർജ് കുര്യന് നൽകിയതിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിനെതിരെ പ്രസ്താവന ഇറക്കിയ ബിജെപി നേതാവ് നോബിൾ മാത്യുവിനെ ബിജെപി യിൽ നിന്നും പുറത്തിക്കി.കഴിഞ്ഞ 11 വർഷക്കാലമായി താൻ ബിജെപി ക്കായി പ്രവർത്തിക്കുന്നുണ്ടെന്നും തനിക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ,പരിഗണന ലിസ്റ്റിൽ ഇല്ലാത്ത ജോർജ് കുര്യൻ വളഞ്ഞ വഴിയിൽ സീറ്റ് തരപ്പെടുത്തിയെന്നും നോബിൾ മാത്യു കുറ്റപ്പെടുത്തി .

ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ കെ എസ് സി യിലൂടെയാണ് നോബിൾ മാത്യു ശ്രദ്ധേയനാവുന്നത്.തുടർന്ന് കെ എസ് സി സംസ്ഥാന പ്രസിഡണ്ട് സ്ഥാനവും യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് സ്ഥാനവും ലഭിച്ച നോബിൾ കുതിക്കുകയായിരുന്നു .സംയുക്ത കേരളാ കോൺഗ്രസിലെത്തിയപ്പോൾ ആശയ സംഘട്ടനമുണ്ടായി ബിജെപി യിൽ എത്തുകയായിരുന്നു.

തീവ്രവാദ സംഘടനകൾ പാലാ ബിഷപ്പ് അരമനയിലേക്കു പ്രതിഷേധ മാർച്ച് വച്ചപ്പോൾ ;അതിനു ബദലായി നടത്തിയ മാർച്ചിൽ മുദ്രാവാക്യം മുഴക്കി ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്ന നോബിൾ മാത്യു മുന്നിലുണ്ടായിരുന്നു .തുടറ്ന്നു അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റി ന്യൂന പക്ഷ മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ആക്കുകയായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top