Kerala

മാറ്റമില്ല ;ഇടുക്കിയിൽ റോഷി അഗസ്റ്റിൻ തന്നെ ; ജോസ് കെ മാണി എം.പി

 

ഇടുക്കി :ഇടുക്കിയിൽ റോഷി അഗസ്റ്റിൻ മത്സരിക്കും എൽഡിഎഫിലെ ആദ്യത്തെ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇന്ന് ജോസ്.കെ.മാണി ഇടുക്കിയിൽ നേരിട്ടെത്തി നടത്തിയത്.

മന്ത്രി റോഷി നയിക്കുന്ന ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.കേരളാ കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം എൽ ഡി എഫിൽ അറിയിച്ചിട്ട് തന്നെയെന്നാണ് ലഭിക്കുന്ന വിവരം.

എൽ ഡി എഫിലെ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന .മത്സരിക്കാൻ ഉദ്ദേശിക്കുന്നവർ വികസന യാത്രകൾ നിയോജക മണ്ഡലങ്ങളിൽ നടത്തുന്നുണ്ട് .കോട്ടയത്ത് സിപിഐഎം ലെ അനിൽ കുമാറും വികസന സന്ദേശ യാത്ര നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top