Kerala

തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനിൽ കുമാർ ബിജെപിയിൽ ചേർന്നു

തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനിൽ കുമാർ ബിജെപിയിൽ ചേർന്നു. ബി ജെ പി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അനിൽ കുമാറിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയർമാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അനിൽകുമാർ റെഡ്‌ക്രോസ് സൊസൈറ്റി കൃശൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ്.

തൃശൂർ ജില്ലയിൽ ബി ജെ പിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്നും കോൺഗ്രസ് മത തീവ്രവാദ സംഘങ്ങൾക്ക് അടിമപ്പെട്ടു കഴിഞ്ഞതായും അഡ്വ. അനിൽ കുമാർ പറഞ്ഞു.ബി ജെ പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന പ്രഭാരി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവർ അനിൽ കുമാറിനെ അഭിനന്ദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top