Kerala

കന്യാസ്ത്രീ വേഷത്തിൽ അഭിനയിക്കുമ്പോൾ ;കന്യാസ്ത്രീകളോടുള്ള സഹവാസം എന്നെ തുണച്ചു :നടി മിയ

പാലാ :സിനിമയിൽ കന്യാസ്ത്രീ വേഷം വരുമ്പോൾ ;ആ വേഷം എങ്ങനെയാണ് ധരിക്കേണ്ടതെന്നു അണിയറക്കാർക്ക് അറിയില്ലാതെ വരുമ്പോൾ കന്യാസ്ത്രീകളോടൊപ്പം സഹവസിച്ചതിനാൽ അതൊക്കെ എനിക്ക് എളുപ്പമാക്കുവാൻ കഴിഞ്ഞതായി പ്രസിദ്ധ സിനിമ നടിയും ;പാലാ സെന്റ് മേരീസ് എൽ പി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ നടി മിയ അഭിപ്രായപ്പെട്ടു.

പാലാ സെന്റ് മേരീസ് എൽ പി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു നടി മിയ.1998 മുതൽ ഏഴു വർഷക്കാലം ഞാൻ ഇവിടെ പഠിച്ചതാണ്.എന്റെ വിദ്യാഭ്യാസം മുഴുവൻ പാലായിലായിരുന്നു .സിനിമ രംഗത്ത് വന്നതിൽ പിന്നെയാണ് കൊച്ചിയിലേക്ക് മാറി നിൽക്കേണ്ടി വന്നത് തന്നെ .സിനിമയിൽ കന്യാസ്ത്രീ വേഷങ്ങൾ ചെയ്യുമ്പോൾ അത് എങ്ങനെ ധരിക്കണമെന്നു അതുമായി ബന്ധപ്പെട്ടവർക്ക് അറിയാതെ വന്നപ്പോൾ കന്യാസ്ത്രീകളുമായുള്ള  ഉള്ള നിരന്തര സമ്പർക്കം മൂലം അതെനിക്ക് എളുപ്പത്തിൽ ധരിക്കാൻ സാധിച്ചു .

ഒന്നാം ക്‌ളാസിൽ എന്നെ പഠിപ്പിച്ച ത്രേസ്യാമ്മ ടീച്ചറിനെയും ;രണ്ടാം ക്‌ളാസിൽ എന്നെ പഠിപ്പിച്ച മേഴ്‌സി ടീച്ചറിനെയും ;മൂന്നാം ക്‌ളാസിൽ എന്നെ പഠിപ്പിച്ച അൽഫോൻസാ ടീച്ചറിനെയും എനിക്കറിയാം അവർ ഈ ഹാളിലുണ്ട് .എന്റെ ജൂനിയേഴ്സായി പഠിച്ചവരെയും ഒക്കെ എനിക്കറിയാമെന്നും മിയ അഭിപ്രായപ്പെട്ടപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് പൂർവ്വ  വിദ്യാർത്ഥികളും ആ വാക്കുകളെ സ്വീകരിച്ചത്.

ജോസ് കെ മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു .മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷ ത വഹിച്ചു . മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയാ ബിനു പുളിക്കണ്ടം മുഖ്യ പ്രഭാഷണം നടത്തി .ളാലം’ പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി .റവ.സി. ആൻസിൻ അട്ടപ്പാട്ട്, സി.ലിൻസി ജെ. ചീരാംകുഴി, രാജീവ് കൊച്ചുപറമ്പിൽ, ബിജി ജോജോ, ജോർജുകുട്ടി ചെറുവള്ളിൽ, ബിജു പാലൂപടവിൽ, ജോസിൻ ബിനോ, ജോഷിബാ ജെയിംസ് ,ലിജോ ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു .ചടങ്ങിൽ 75 പൂർവ്വ അധ്യാപകരെ ആദരിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top