Kerala

പൂവരണി ക്ഷേത്രം – പി.എച്ച്.സി റോഡിന് ശാപമോക്ഷം: ജോസ്.കെ.മാണിക്ക് നന്ദി പറഞ്ഞ് നാട്ടുകാർ. പി. എം.ജി.എസ് പദ്ധതിയിൽ 1.94 കോടി മുടക്കി നവീകരിച്ചു

 

മീനച്ചിൽ:മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ പൂവരണി ക്ഷേത്രം – പി.എച്ച്.സി റോഡിൻ്റെ ശനി ദിശ പടേ മാറി. 2.30 കി.മീ റോഡ് ടാർ ചെയ്ത് നവീകരിച്ച് നാടിന് സമർപ്പിച്ചു. അവസാന ഘട്ട നിർമ്മാണ പ്രവർത്തനവും പൂർത്തിയായ റോഡിലൂടെ എത്തിയ ജോസ്.കെ.മാണിക്ക് നാട്ടുകാർ വൻ സ്വീകരണം നൽകി –
കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ജോസ്.കെ.മാണി എം.പിയുടെ ശുപാർശ പ്രകാരം ഉൾപ്പെടുത്തി ആരംഭിച്ച റോഡ് നിർമ്മാണം പാതിവഴിയിൽ മുടങ്ങിയിരുന്നു. പണി ഉപേക്ഷിച്ച കോൺട്രാക്ടറെ നീക്കം ചെയ്ത് സർക്കാർ പുതിയ ഭരണാനുമതി നൽകിയതിനെ തുടർന്നാണ് ഇപ്പോൾ ടാറിംഗ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയത്.

കഴിഞ്ഞ അഞ്ചു വർഷക്കാലം നാട്ടുകാർ നേരിട്ട ദുർഘട യാത്രയ്ക്ക് ഇതോടെ പരിഹാരമായി.ജോസ് കെ.മാണി എം.പിയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് സർക്കാർ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി2.30 കി.മീ ദൂരം വരുന്ന പാതയ്ക്ക് 1.94 കോടി രൂപയാണ് അനുവദിച്ചത്. .നാട്ടുകാരുടെ ദുരിതയാത്രയ്ക്ക് ഇതോടെ പരിഹാരമായി.

ഓരോ പദ്ധതിക്കു പിന്നിലും നിരന്തര നിരീക്ഷണവും ഇടപെടലും ഉണ്ടായി എങ്കിലേ ഓരോ പദ്ധതിയും പൂർത്തിയാക്കി സമർപ്പിക്കുവാൻ കഴിയൂ എന്ന് ജോസ്.കെ.മാണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top