Kerala

കൊട്ടാരമറ്റം സ്റ്റാൻഡിലെ ഗ്രീസ് അടിക്കൽ പ്രശ്നം:രണ്ടു മാസത്തിനുള്ളിൽ ആധുനിക രീതിയിലാക്കണമെന്ന് നഗരസഭാ യോഗത്തിൽ തീരുമാനം

പാലാ :കൊട്ടാരമറ്റം സ്റ്റാൻഡിലെ  ടയർ പങ്‌ചർ ഒട്ടിക്കുന്നതും ഗ്രീസടിക്കുന്നതും മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന ആരോപണം നഗരസഭയിലും ചർച്ചക്കെത്തി.തുടക്കത്തിൽ അതിന്റെ മാനുഷിക വശം സ്ഥലം കൗൺസിലർ ബിജു മാത്യൂസ് വിശദീകരിച്ചു.അവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ നഷ്ട്ടമാകും അതൊരു മാനുഷിക പ്രശ്നമായി പരിഗണിച്ച് എന്റെ പക്കലുള്ള മാരുതി ഓമ്നി വാനിൽ ഉപകരണങ്ങൾ വച്ച് പ്രവർത്തനം ആരംഭിക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു .

എന്നാൽ നഗരസഭയ്ക്ക് അതൊന്നും അംഗീകരിക്കുവാൻ സാധ്യമല്ലെന്നു ;മാനുഷീക പരിഗണനയാണ് നൽകുന്നതെന്നും ബിനു പുളിക്കക്കണ്ടവും വാദിച്ചു .രണ്ടു മാസത്തിനകം റിമൂബബിൾ ആയി  ആധുനിക രീതിയിൽ ഗ്രീസടിയും ,പങ്‌ചർ ഒട്ടീരും നടത്തണമെന്നാണ് നിർദ്ദേശം .തുടർന്ന് മുൻസിപ്പൽ ജീവനക്കാരിയുടെ മകനാണ് ഇത് ഇപ്പോൾ നടത്തുന്നതെന്നും മുൻസിപ്പൽ ജീവനക്കാർ പിരിയുമ്പോൾ ബങ്ക് നൽകുന്നതിന്റെ ഭാഗമായാണ് ഇത് നൽകിയതെന്നും റോയി ഫ്രാൻസിസ് വാദിച്ചു .ഒരിടത്ത് ഉറച്ച് നിൽക്കുക ഈ പരാതി തന്നിരിക്കുന്നതാരെന്നു അറിയുമോ നിങ്ങടെ പാർട്ടിയുടെ നേതാവ് ഷാർലി മാത്യുവിന്റെ അനുജൻ ബാബു ചാവേലിയാണ് പരാതി നൽകിയിരിക്കുന്നത്.പിന്നെ റോയി കൂടുതൽ പറയാൻ പോയില്ല .

ഇപ്പോൾ മറ്റൊരാൾ പങ്‌ചർ ഒട്ടിക്കാനും ഗ്രീസടിക്കാനും അപേക്ഷ നൽകിയിരിക്കുന്നത് ദുരൂഹമാണെന്നും ബിജു പാലൂപടവൻ  പറഞ്ഞു .തങ്കപ്പനോ പൊന്നപ്പനോ ആണ് അപേക്ഷ നൽകിയിരിക്കുന്നത്.ഇയാൾക്ക്  മുൻപ് ടയർ പണി നടത്തി പരിചയമുണ്ടോ എന്നും ബിജു പാലൂപ്പടവൻ ചോദിച്ചു.മീങ്കട നടത്താൻ അനുമതി ചോദിച്ചാൽ അയാൾക്ക്‌ മുൻപ് മീൻ കട നടത്തി പരിചയമുണ്ടോ എന്ന് ചോദിയ്ക്കാൻ പറ്റുമോ എന്നാണ് ബിനു പുളിക്കക്കണ്ടം പറഞ്ഞത് .

എന്നാൽ ഈ പ്രശ്നം രണ്ടു വ്യാപാരികൾ തമ്മിലുള്ള വൈരാഗ്യമാണെന്നാണ് കോട്ടയം മീഡിയയുടെ അന്വേഷണത്തിൽ മനസിലായത് .ഒരാൾ മാണി ഗ്രൂപ്പ് അനുഭാവിയും ,മറ്റൊരാൾ  സിപിഐഎം അനുഭാവിയുമാണ് .എന്നാൽ ചില കോൺഗ്രസ് കമ്മിറ്റികളിൽ ഇതിൽ ഒരാൾ പങ്കെടുത്തു കണ്ടിട്ടുണ്ട് .രണ്ടു പേരുടെയും പേര് ബാബു എന്നുള്ളതും പ്രസക്തമാണ് .ചെയർപേഴ്‌സൺ ദിയാ പുളിക്കക്കണ്ടം കൊട്ടാരമറ്റത്ത് പ്രശ്നം നേരിട്ട് കാണുവാനായി വന്നപ്പോൾ ചില ബസ് ജീവനക്കാർ നേരിട്ട് വന്നു കോട്ടയം മീഡിയയോട് ചോദിച്ചിരുന്നു .ഇപ്പോൾ ഇതാണോ വലിയ പ്രശ്നം .കുറെ തൊഴിലാളികളുടെ കഞ്ഞി പ്രശ്നമാണിത് .ഞങ്ങൾ ഓട്ടത്തിനിടയ്ക്ക്  പെട്ടെന്ന് ഗ്രീസടിക്കുകയും ,പങ്‌ചർ ഒട്ടിക്കുകയും ഒക്കെ  ചെയ്യുന്നത് ഇവിടെ നിന്നാണ് .തൊട്ടടുത്തുണ്ടെങ്കിലേ ഇതൊക്കെ സാധിക്കൂ അല്ലേൽ ഞങ്ങടെ ഡ്രിപ്പ് മുടങ്ങും .എന്നാൽ ആ കക്കൂസ് വന്ന് ഒന്ന്  നോക്കിക്കേ .എത്ര വൃത്തികേടാണ് .പൂപ്പല് പിടിച്ചു കിടക്കുന്നു .അവിടെ മൂത്രം ഒഴിച്ച ഞങ്ങൾക്ക് ഗുഹ്യ ഭാഗങ്ങളിൽ ചൊറിച്ചിൽ വരെ വന്നിട്ടുണ്ട് അത് കാണുവാൻ ഇവിടെ ആരുമില്ലേ .എന്നൊക്കെയാണ് ബസ് ജീവനക്കാർ കോട്ടയം മീഡിയയോട് പറഞ്ഞത് .

അകത്തളത്തിലെ വാചകം :ടയർ കട അവിടെ നിന്ന് മാറ്റിയാൽ നിലവിലുള്ള തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും അത് കൊണ്ടാണ് ഞാൻ എന്റെ പഴയ ഒമ്നി വാൻ നൽകി അതിൽ തൊഴിൽ ഉപകരണങ്ങൾ വയ്ക്കുവാൻ സൗകര്യമൊരുക്കിയത് .കൗൺസിലർ ബിജു മാത്യുസ് 

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top