Kottayam

പാലാ നഗരസഭയിൽ നാടകങ്ങൾക്ക് സാധ്യത തെളിയുന്നു: ഇടതു കേന്ദ്രങ്ങൾ ജാഗ്രതയിൽ

പാലാ :പാലാ നഗരസഭയിൽ നാടകങ്ങൾക്ക് സാധ്യത തെളിയുന്നു .ഇനിയുള്ള നഗരസഭാ യോഗങ്ങളിലാണ് നാടകങ്ങൾ പ്രതീക്ഷിക്കുന്നത് .2021 ലെ നിയമസഭാ തെരെഞ്ഞെടുപ്പിനു മുൻപ് നടന്ന നഗരസഭാ യോഗത്തിൽ വച്ച് അന്ന് സിപിഐഎം കൗണ്സിലറായിരുന്ന ബിനു പുളിക്കക്കണ്ടത്തെ കേരളാ കോൺഗ്രസ് എം മെമ്പറായ ബൈജു കൊല്ലമ്പറമ്പിൽ തല്ലിയെന്നും ;അതിനു പ്രതികാരമായി ബിനുവും തിരിച്ചു തല്ലിയതും തെരെഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു .

ആ വിവാദങ്ങൾ ജോസ് കെ മാണിയുടെ പരാജയത്തിലാണ് ചെന്ന് അവസാനിച്ചത് .അതെ സാഹചര്യം പാലാ നഗരസഭാ യോഗം ചേരുമ്പോൾ സൃഷ്ട്ടിക്കുവാനുള്ള അടവ് തന്ത്രങ്ങൾ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന .പ്രതിപക്ഷത്തെ തന്നെ ചില കൗൺസിലർമാരെ അതിനു കരുക്കളാക്കാനുള്ള നീക്കവും നടക്കുന്നുണ്ട് .

തെരെഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ കേന്ദ്രങ്ങളിൽ കൂടുതൽ ഐക്യം ഉണ്ടായിട്ടുള്ളത് പല കേന്ദ്രങ്ങളിലും അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട് .ആ ഐക്യം തകർക്കാനുള്ള സൂത്രവാക്യങ്ങൾ പാലാ നഗരസഭാ യോഗത്തിൽ നടക്കുവാനുള്ള അണിയറ നീക്കങ്ങളും സജീവമാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top