
പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്- കെ.മാണി നയിക്കുന്ന വികസന സന്ദേശ യാത്രയ്ക്ക് തിങ്കൾ രാവിലെ 10 മണിയ്ക്ക് പാലാ കുരിശുപള്ളി കവലയിൽ ഉജ്വല സ്വീകരണം
നൽകും
ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻ്റിൻ്റെ സമാനതകളില്ലാത്ത വികസന
പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും കരുതലും ജനങ്ങളിലേക്ക് എത്തിക്കുന്ന തിനായി മൂന്ന് മേഖലകളിലായി എൽ.ഡി.എഫിൻ്റെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥകൾ നടത്തപ്പെടുകയാണ്. കേരളത്തിൻ്റെ സമാധാനന്തരീക്ഷം മതനിരപേക്ഷ നിലപാടുകളിലൂടെ നിലനിർത്തുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റിന് കഴിഞ്ഞു. യു.ഡി.എഫിൻ്റെയും ബി.ജെ.പിയുടെയും വികസന വിരുദ്ധ നിലപാടുകളും സർക്കാരിനെതിരായുള്ള നുണപ്രചരണങ്ങളും ജോസ് കെ. മാണി എം.പി നയിക്കുന്ന മധ്യ മേഖല വികസന മുന്നേറ്റ ജാഥയിലൂടെ തുറന്നു കാണിക്കപ്പെടും.
മുഖാമുഖം പരിപാടി രാവിലെ 8.30 ന്
നിയോജക മണ്ഡലത്തിൽപ്പെട്ട സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള പൗരപ്രമുഖരും. തൊഴിലാളികൾ, കൃഷിക്കാർ സാമൂഹിക സേവന രംഗത്തും വിവിധ സംഘടനകളുടെ നേത്യസ്ഥാനം വഹിക്കുന്നവരും ഉൾപ്പെടെയുള്ള വ്യക്തികളുമായി ഒമ്പതാം തീയതി രാവിലെ 8.30 മുതൽ 9.30 വരെ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ സംവദിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്ന മുഖാമുഖം പരിപാടി നടത്തും.
തുടർന്ന് പത്രസമ്മേളനത്തിനുശേഷം 10 മണിക്ക് പാലായിലെ സ്വീകരണത്തിൽ പങ്കെടുക്കും.
പാലാ കുരിശുപള്ളി കവലയിൽ നിന്നും ജാഥാ ക്യാപ്റ്റനെയും, സഹനേതാക്കളെയും സ്വീകരിച്ച ആനയിച്ച് പാലാ മഹാറാണി തീയേറ്റർ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ജാഥയ്ക്ക് വമ്പിച്ച സ്വീകരണവും, സമ്മേളനവും നടത്തും.
നിയോജക മണ്ഡലത്തിലെ സ്വീകരണ സമ്മേളനങ്ങളിലും പതിനയ്യായിരത്തിൽ കുറയാത്ത ആളുകളെ പങ്കെടുപ്പിക്കും. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള വിദ്യാർത്ഥികളും യുവജനങ്ങളും സ്ത്രീകളും തൊഴിലാളികളും ഉൾപ്പെടുന്ന വലിയ ജനാവലി അണിനിരക്കും.
വാദ്യഘോഷങ്ങളും, കലാരൂപങ്ങളും സ്വീകരണങ്ങൾക്ക് കൊഴുപ്പേകും. സമ്മേളനത്തിൽ മന്ത്രി
വി.എൻ വാസവൻ, റോഷി അഗസ്ററ്യൻ, കക്ഷി നേതാക്കൾ എന്നിവരും പങ്കെടുക്കും.
പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ലാലിച്ചൻ ജോർജ്ജ്, ബാബു കെ ജോർജ്ജ്, റ്റോബിൻ കെ. അലക്‌സ്, സജേഷ് ശശി, ബെന്നി തെരുവത്ത് എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിന് മുന്നോടിയായി രാവിലെ 8.30 മുതൽ കൊച്ചിൻ മൻസൂറിന്റെ ഗാനമേളയും (അനശ്വര ഗാനങ്ങൾ )സമ്മേളന പന്തലിൽ നടത്തപ്പെടും .